ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്റെ പുതിയ ഡാന്‍സ് വീഡിയോ ദക്ഷിണേന്ത്യയിലും ചര്‍ച്ചയാവുകയാണ്. മാരി 2വിലെ ഏറെ ജനപ്രീതി നേടിയ റൗഡി ബേബി എന്ന ഗാനത്തിനാണ് കാര്‍ത്തിക് ആര്യന്‍ ചുവടുവെച്ചിരിക്കുന്നത്.
പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത പാട്ടിന് സായ് പല്ലവിയും ധനുഷുമായിരുന്നു ചുവടുകള്‍ വെച്ചിരുന്നത്. റൗഡി ബേബി പാട്ടിനൊപ്പം ഇതിലെ ഡാന്‍സും ഹിറ്റായിരുന്നു.
2018ല്‍ പാട്ടിറങ്ങിയപ്പോള്‍ തന്നെ ഈ ഡാന്‍സ് തരംഗം സൃഷ്ടിക്കുകയും സിനിമാതാരങ്ങളും ആരാധകരുമെല്ലാം പാട്ടിന് ചുവടുവെക്കുന്ന വീഡിയോകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ഏറ്റവും ഹിറ്റായ വീഡിയോകളിലൊന്നായിരുന്നു റൗഡി ബേബി.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പാട്ടിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് കാര്‍ത്തിക് ആര്യന്റെ വീഡിയോ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.
ഒറിജിനല്‍ സ്‌റ്റെപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചുവടുകളാണ് കാര്‍ത്തിക് ആര്യന്‍ വീഡിയോയില്‍ ചെയ്യുന്നത്. എന്നാല്‍ ഇതും ഏറെ മനോഹരമായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്.
Content Highlight: Dhanush and Sai Pallavi’s Rowdy Baby song dance video by Bollywood actor Karthik Aaryan
