ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് നടക്കുകയാണ്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇന്ത്യക്കായി ധ്രുവ് ജുറേലും ദേവദത്ത് പടിക്കലും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. മുന്നാം നമ്പറില്‍ ഇറങ്ങി 193 പന്തില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 117 റണ്‍സ് നേടിയാണ് പടിക്കല്‍ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 167 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.
That’s Tea on Day 3 of the second #SLvIND Test!
Sri Lanka 7 down as #TeamIndia picked 3⃣ wickets in the Second Session! 👍 👍
We will be back for the Final Session of the Day shortly!
Scorecard ▶️ https://t.co/r9FgXSdsMf pic.twitter.com/1vOsd043SP
— BCCI (@BCCI) August 25, 2026
ഇതിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും പടിക്കലിന് സാധിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് പടിക്കലിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസം ചേതേശ്വര്‍ പൂജാരയെ മറികടന്നാണ് പടിക്കല്‍ മുന്നേറിയത്. ദ്രാവിഡാണ് ലിസ്റ്റിലെ ഒന്നാമന്‍.
ശ്രീലങ്കന്‍ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
രാഹുല്‍ ദ്രാവിഡ് – 433 (2009)
ദേവ്ദത്ത് പടിക്കല്‍ – 328 (2026)*
ചേതേശ്വര്‍ പൂജാര – 309 (2017)
DEVDUTT PADIKKAL IN INDIAN TEST HISTORY BOOKS 🇮🇳💥 pic.twitter.com/epG5asMmrN
— Johns. (@CricCrazyJohns) August 25, 2026
ധ്രുവ് ജുറേല്‍ 177 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 89 പന്തുകളില്‍ നിന്നും 63 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 108 പന്തില്‍ നിന്നും ആറ് ഫോറുകള്‍ അടക്കം 50 റണ്‍സാണ് താരം ഗില്‍ നേടിയത്.
അതേസമയം നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 65 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മാനവ് സുുതര്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Devdutt Padikkal Surpass Cheteshwar Pujara In Sri Lankan Test
