ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മഴ രസംകൊല്ലിയായെത്തിയ മത്സരത്തിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 എന്ന നിലയില്‍ സന്ദര്‍ശകര്‍ ശക്തമായ നിലയില്‍ ബാറ്റിങ് തുടരുകയാണ്.
യുവതാരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തുന്നത്. 178 പന്തില്‍ 131 റണ്‍സുമായി പടിക്കല്‍ ക്രീസില്‍ തുടരുകയാണ്. 12 ഫോറും ഒരു സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്നും ഇതിനോടകം പിറവിയെടുത്തിട്ടുണ്ട്.
കരിയറിലെ മൂന്നാം ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര തലത്തിലും ഇതാദ്യമായാണ് താരം ട്രിപ്പിള്‍ ഡിജിറ്റ് തൊടുന്നത്.
ഇതോടെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും പടിക്കല്‍ ഇടം നേടി. ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്ന 113ാം താരമാണ് ദേവ്ദത്ത്.
ഇന്ത്യയ്ക്കായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരങ്ങള്‍ (ടെസ്റ്റ്, ഏകദിനം, ടി-20ഐ)
- ലാലാ അമര്‍നാഥ്
- സയ്യിദ് മുഷ്താഖ് അലി
- വിജയ് മെര്‍ച്ചന്റ്
- വിനു മന്‍കാദ്
- വിജയ് ഹസാരെ
- ദത്തു ഫഡ്കര്‍
- ഹേമു അധികാരി
- റുസി മോദി
- പങ്കജ് റോയ്
- പോളി ഉമ്രിഗര്‍
- വിജയ് മഞ്ജരേക്കര്‍
- ദീപക് ശോധന്‍
- മാധവ് ആപ്‌തെ
- എ.ജി. കൃപാല്‍ സിങ്
- ഗുലാബ്‌റായ് രാംചന്ദ്
- ചന്ദു ബോര്‍ഡെ
- അബ്ബാസ് അലി ബായ്ഗ്
- നരിമാന്‍ കോണ്‍ട്രാക്ടര്‍
- എം.എല്‍. ജയസിംഹ
- മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി
- സലിം ദുറാനി
- ബി.കെ. കുന്ദേരന്‍
- ഹനുമന്ത് സിങ്
- ബാപ്പു നാഡ്കര്‍ണി
- ദിലീപ് സര്‍ദേശായി
- ഫാറൂഖ് എന്‍ജിനീയര്‍
- അജിത് വഡേക്കര്‍
- ഗുണ്ടപ്പ വിശ്വനാഥ്
- സുനില്‍ ഗവാസ്‌കര്‍
- ഏക്‌നാഥ് സോള്‍ക്കര്‍
- സുരീന്ദര്‍ അമര്‍നാഥ്
- ബ്രിജേഷ് പട്ടേല്‍
- മൊഹീന്ദര്‍ അമര്‍നാഥ്
- ദിലീപ് വെങ്‌സര്‍ക്കാര്‍
- കപില്‍ ദേവ്
- അന്‍ഷുമാന്‍ ഗെയ്ക്വാദ്
- യശ്പാല്‍ ശര്‍മ
- സയ്യിദ് കിര്‍മാണി
- സന്ദീപ് പാട്ടീല്‍
- രവി ശാസ്ത്രി
- മുഹമ്മദ് അസ്ഹറുദ്ദീന്‍
- ക്രിസ് ശ്രീകാന്ത്
- രാമന്‍ ലാംബ
- മനോജ് പ്രഭാകര്‍
- നവജ്യോത് സിങ് സിദ്ധു
- സഞ്ജയ് മഞ്ജരേക്കര്‍
- ചേതന്‍ ശര്‍മ
- സച്ചിന്‍ ടെണ്ടുല്‍ക്കര്‍
- പ്രവീണ്‍ ആമ്രെ
- വൂര്‍ക്കേരി രാമന്‍
- വിനോദ് കാംബ്ലി
- അജയ് ജഡേജ
- സൗരവ് ഗാംഗുലി
- നയന്‍ മോംഗിയ
- രാഹുല്‍ ദ്രാവിഡ്
- റോബിന്‍ സിങ്
- എസ്. രമേഷ്
- വി.വി.എസ്. ലക്ഷ്മണന്‍
- ശിവസുന്ദര്‍ ദാസ്
- ഹേമാംഗ് ബദാനി
- വീരേന്ദര്‍ സെവാഗ്
- ദീപ്ദാസ് ഗുപ്ത
- സഞ്ജയ് ബാംഗാര്‍
- ദിനേശ് മോംഗിയ
- അജയ് രത്ര
- അജിത് അഗാര്‍ക്കര്‍
- മുഹമ്മദ് കൈഫ്
- യുവരാജ് സിങ്
- ഗൗതം ഗംഭീര്‍
- എം.എസ്. ധോണി
- വസീം ജാഫര്‍
- ദിനേശ് കാര്‍ത്തിക്
- അനില്‍ കുംബ്ലെ
- ഇര്‍ഫാന്‍ പത്താന്‍
- സുരേഷ് റെയ്‌ന
- വിരാട് കോഹ്‌ലി
- രോഹിത് ശര്‍മ
- മുരളി വിജയ്
- ഹര്‍ഭജന്‍ സിങ്
- യൂസഫ് പത്താന്‍
- ആര്‍. അശ്വിന്‍
- മനോജ് തിവാരി
- ചേതേശ്വര്‍ പൂജാര
- ശിഖര്‍ ധവാന്‍
- അജിന്‍ക്യ രഹാനെ
- അമ്പാട്ടി റായിഡു
- കെ.എല്‍. രാഹുല്‍
- കേദാര്‍ ജാദവ്
- മനീഷ് പാണ്ഡേ
- വൃദ്ധിമാന്‍ സാഹ
- ജയന്ത് യാദവ്
- കരുണ്‍ നായര്‍
- ഹര്‍ദിക് പാണ്ഡ്യ
- റിഷബ് പന്ത്
- പൃഥ്വി ഷാ
- രവീന്ദ്ര ജഡേജ
- ഹനുമ വിഹാരി
- മായങ്ക് അഗര്‍വാള്‍
- ശ്രേയസ് അയ്യര്‍
- ദീപക് ഹൂഡ
- സൂര്യകുമാര്‍ യാദവ്
- ശുഭ്മന്‍ ഗില്‍
- ഇഷാന്‍ കിഷന്‍
- യശസ്വി ജെയ്‌സ്വാള്‍
- ഋതുരാജ് ഗെയ്ക്വാദ്
- സഞ്ജു സാംസണ്‍
- അഭിഷേക് ശര്‍മ
- സര്‍ഫറാസ് ഖാന്‍
- തിലക് വര്‍മ
- നിതീഷ് കുമാര്‍ റെഡ്ഡി
- വാഷിങ്ടണ്‍ സുന്ദര്‍
- ധ്രുവ് ജുറെല്‍
- ദേവ്ദത്ത് പടിക്കല്‍*
32 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും 16 റണ്‍സടിച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇതിനോടകം നഷ്ടമായത്. യശസ്വി ജെയ്‌സ്വാള്‍ റണ്‍ ഔട്ടായപ്പോള്‍ പ്രഭാത് ജയസൂര്യയാണ് ക്യാപ്റ്റനെ പുറത്താക്കിയത്.
36 പന്തില്‍ 27 റണ്‍സുമായി റിഷബ് പന്താണ് പടിക്കലിന് കൂട്ടായി ക്രീസിലുള്ളത്.
മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ റിട്ടയര്‍ഡ് ഹര്‍ട്ടായാണ് വൈസ് ക്യാപ്റ്റന്‍ മടങ്ങിയത്. 162 പന്തില്‍ 77 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു താരത്തിന്റെ മടക്കം.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇരു ടീമുകളും വിജയം മാത്രം ലക്ഷ്യമിട്ടാണ് കളി കളറാക്കുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കാമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്കേ്‌വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രഭാത് ജയസൂര്യ, ലാഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.
Content Highlight: Devdutt Padikkal becomes the 113th batter to score international century for India
