വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായാണ് രോഹിത് ശര്‍മ കളം വിട്ടത്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റിലൂടെയായിരുന്നു രോഹിത്തിന്റെ മറുപടി.
75 പന്ത് നേരിട്ട് 134.67 സ്‌ട്രൈക് റേറ്റില്‍ 101 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. പത്ത് ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഈ പ്രകടനത്തിന് പിന്നാലെ തന്നെ ആരാധകര്‍ എന്തുകൊണ്ടാണ് ഹിറ്റ്മാന്‍ എന്ന് വിളിക്കുന്നതെന്ന് അടിവരയിടുന്ന റെക്കോഡാണ് ചര്‍ച്ചയാകുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 38 തവണയാണ് രോഹിത് ഒരു ഇന്നിങ്‌സില്‍ അഞ്ചോ അതിലധികമോ സിക്‌സറുകള്‍ നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് 11 തവണയാണ് ഒരു ഇന്നിങ്‌സില്‍ അഞ്ചോ അതിലധികമോ സിക്‌സര്‍ നേടിയിട്ടുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 5/ 5+ സിക്‌സറുകള്‍ നേടിയ താരങ്ങള്‍
(ഇന്നിങ്‌സ് – താരം എന്നീ ക്രമത്തില്‍)
38 – രോഹിത് ശര്‍മ*
11 – സൂര്യകുമാര്‍ യാദവ്
10 – വിരേന്ദര്‍ സേവാഗ്, വിരാട് കോഹ് ലി, അഭിഷേക് ശര്‍മ
9 – യുവാരാജ് സിങ്
8 – എം.സ്. ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഹര്‍ദിക് പാണ്ഡ്യ
7 – സൗരവ് ഗാംഗുലി, ശുഭ്മന്‍ ഗില്‍
6 – സുരേഷ് റെയ്‌ന, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍
അതേസമയം, മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഏകദിനത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത്തിന് സാധിച്ചു.
തന്റെ കരിയറിലെ 282ാം ഇന്നിങ്‌സിലാണ് രോഹിത് 12,000 റണ്‍സടിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിക്കാനും രോഹിത്തിന് സാധിച്ചു.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് – ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍
(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 242
രോഹിത് ശര്‍മ – ഇന്ത്യ – 282*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 300
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 314
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 336
സനത് ജയസൂര്യ – ശ്രീലങ്ക – 379
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 399
Content Highlight: Rohit Sharma continues to dominate the list of Indian players who have hit five or more sixes in an innings most frequently in international cricket.
