ന്യൂദല്‍ഹി: 2017 ലെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും കണക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടു. പക്ഷേ, മനപൂര്‍വ്വം വിട്ടുകളഞ്ഞ ചില കണക്കുകളുണ്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടില്‍.

ആള്‍ക്കൂട്ട കൊലപാതകങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും വര്‍ഗീയ കൊലപാതകങ്ങളും ഇത്തവണ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള പ്രധാന വിമര്‍ശനം.

സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുമ്പോള്‍ ആള്‍ക്കൂട്ടാക്രമണം റിപ്പോര്‍ട്ടില്‍ പ്രത്യേകമായി പറയുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായി നടന്നതിനെ തുടര്‍ന്ന് 2015-16 കാലഘട്ടത്തിലാണ് ഇത് സംബന്ധിച്ച് പ്രത്യേക കണക്കെടുപ്പ് നടത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പ്രത്യേകമായി കണക്കെടുക്കുന്നത് ഗുണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പശുക്കടത്ത്, വര്‍ഗീയ പ്രശ്‌നങ്ങള്‍ എന്നിവ ആരോപിച്ചാണ് ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണം നടക്കുന്നത്.

2018 ജൂലായില്‍ കേന്ദ്രമന്ദ്രി ഹന്‍സ് രാജ് അഹിര്‍ എന്‍.സി.ആര്‍.ബി വിവരങ്ങള്‍ ശേഖരിക്കാത്തതിനാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കേന്ദ്രത്തിന് വിവരങ്ങളൊന്നുമില്ലെന്ന് രാജ്യസഭയെ അറിയിച്ചിരുന്നു.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും അത് പശ്ചാത്യ സൃഷ്ടിയാണെന്നും അടുത്തിടെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ