[]തിരുവനന്തപുരം: ##സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയില്‍ മന്ത്രി കെ.എം മാണിയെ പുകഴ്ത്തിക്കൊണ്ട് മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി മാണിയെ പ്രശംസിച്ചിരിക്കുന്നത്.

ജന സമ്പര്‍ക്കപരിപാടി രാഷ്ട്രീയ പ്രതിച്ഛായ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഗ്രൂപ്പ് എക്‌സര്‍സൈസാണെന്നും അത് മനസിലായത് കൊണ്ടാണ് മാണി പരിപാടിയില്‍ പങ്കെടുക്കാത്തതെന്നുമാണ് ദേശാഭിമാനിയുടെ പക്ഷം.

പരാതിയുമായി എത്തുന്ന ജനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്ന തുകയേക്കാള്‍ ഇരട്ടിയാണ് പരിപാടി വിജയിപ്പിക്കാനായി ചിലവിടുന്നത്. ഇത്തരത്തില്‍ ആസൂത്രിത വികസന പ്രക്രിയയെ അട്ടിമറിച്ച് കൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പണം വിതറുന്നതിനോട് ധനമന്ത്രി എന്ന നിലയ്ക്ക് മാണിക്ക് വിയോജിപ്പുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

ജനസമ്പര്‍ക്ക് പരിപാടിയെ വിമര്‍ശിച്ച് കൊണ്ടുള്ള മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിലെ പല ഘടക കക്ഷികള്‍ക്കും ഇതിനോട് ആശയപരമായ വിയോജിപ്പുണ്ടെന്നും ലേഖനം പറയുന്നു.