എഡിറ്റര്‍
എഡിറ്റര്‍
വ്യാജ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ബലാത്സംഗമാണെന്ന് ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Monday 10th June 2013 12:27pm

delhi-highcourt

ന്യൂദല്‍ഹി: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗ കേസില്‍ പെടുമെന്ന് ദല്‍ഹി ഹൈകോടതിയുടെ ഉത്തരവ്.
Ads By Google

ജസ്റ്റിസ് ആര്‍.വി. ഈശ്വര്‍ അധ്യക്ഷനായുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിവാഹം കഴിക്കാമെന്ന്  പറഞ്ഞ് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ശേഷം ലൈംഗിക ബന്ധത്തി ലേര്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ അതും ബലാത്സംഗ കേസില്‍ ഉള്‍പ്പെടുമെന്നാണ് ദല്‍ഹി ഹൈക്കോടതി വിധിച്ചത്.

ദല്‍ഹി സ്വദേശിയായ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അഭിഷേക് ജയിന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.
പ്രേമത്തിലായിരുന്ന സമയത്ത്  വിവാഹം കഴിക്കാമെന്ന് പ്രലോപിപ്പിച്ച് ജയിന്‍ താനുമായി പല തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് ഭാര്യ പരാതിയില്‍ വ്യക്തമാക്കി.

എന്നാല്‍ പീന്നീട് വിവാഹ കാര്യം പറഞ്ഞു ചെന്നപ്പോള്‍  ഇയാള്‍ ഒഴിഞ്ഞുമാറുകയാണെന്ന് കണ്ടതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്നാണ് ഇവരുടെ വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞതോടെ  ഭര്‍ത്താവിന്റെ സ്വഭാവവും,നിലപാടും മാറി.  പോലീസില്‍ പരാതി നല്‍കിയത് ചൂണ്ടിക്കാട്ടി ജയിന്‍ യുവതിയെ നിരന്തരം അസഭ്യം പറയുകയും
നിരന്തരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് സഹിക്കാതായതോടെ യുവതി വീണ്ടും പോലീസില്‍ പരാതി നല്‍കി.

വിവാഹത്തിന് മുമ്പ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചാണ് താനുമായി ലൈംഗിക വേഴ്ച നടത്തിയതെന്നും അതിനാല്‍ അത് ബലാത്സംഗമായി കണക്കാക്കണമെന്നുമായിരുന്നു യുവതിയുടെ വാദം. യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദല്‍ഹി കോടതി യുവതിയുടെ വാദം ശരിവെക്കുകയായിരുന്നു.

Advertisement