DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
national news

അംബേദ്കർ ജയന്തി ദിനത്തിൽ ഹൈദരാബാദിൽ ദളിത് തൊഴിലാളിയെ അർദ്ധനഗ്നയാക്കി വലിച്ചിഴച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

Apr 15, 2025, 7:12 am

?php echo $post['title']; ?>
SHARE

ഹൈദരാബാദ്: അംബേദ്കർ ജയന്തി ദിനത്തിൽ ഹൈദരാബാദിലെ കാമറെഡ്ഡിയിൽ ദളിത് തൊഴിലാളിയെ അർദ്ധനഗ്നനാക്കി മർദിച്ച് പൊലീസ്.

അംബേദ്ക്കറുടെ അനുസ്മരണ ദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച, ഫ്ലെക്സ് ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനാണ് തെലങ്കാന പൊലീസ് ദളിത് തൊഴിലാളികളെ ആക്രമിച്ചത്. നിരവധി ദളിത് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൂനെയിൽ എ.ബി.വി.പി പരാതിയെത്തുടർന്ന് ഐ.ഐ.എസ്.ഇ.ആറിൽ നടത്താനിരുന്ന അംബേദ്‌കർ ജയന്തിയോടനുബന്ധിച്ച പരിപാടി റദ്ദാക്കി
ALSO READപൂനെയിൽ എ.ബി.വി.പി പരാതിയെത്തുടർന്ന് ഐ.ഐ.എസ്.ഇ.ആറിൽ നടത്താനിരുന്ന അംബേദ്‌കർ ജയന്തിയോടനുബന്ധിച്ച പരിപാടി റദ്ദാക്കി

കാമറെഡ്ഡി ജില്ലയിലെ ലിംഗംപേട്ട് മണ്ഡലം ആസ്ഥാനത്താണ് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) അംഗങ്ങളെ നിഷ്കരുണം വാനിലേക്ക് വലിച്ചിഴച്ച സംഭവം നടന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അടിവസ്ത്രം മാത്രം ധരിച്ച ഒരു ദളിത് തൊഴിലാളിയെ പൊലീസ് വലിച്ചിഴക്കുന്നത് കാണിക്കുന്നു.

ലിംഗാംപേട്ട് പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന കോൺസ്റ്റബിൾ രാജു സംഭവം സ്ഥിരീകരിച്ചു. ‘ചില ബി.ആർ.എസ് തൊഴിലാളികൾ ഫ്ലെക്സുകൾ സ്ഥാപിക്കാൻ ശ്രമിച്ചു. മണ്ഡലത്തിൽ ഇത് നിരോധിച്ചിരിക്കുന്നതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അത് അനുവദിച്ചില്ല. തുടർന്ന് തർക്കം ഉണ്ടായി. പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് തൊഴിലാളികൾ അംബേദ്കർ ചൗരസ്തയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇത് ഗതാഗതം തടസപ്പെടുന്നതിന് കാരണമായി,’ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു .

ലഹരി ഉപയോഗിച്ച് സെറ്റില്‍ മോശമായി പെരുമാറി; ബോധമില്ലാത്ത ഒരാളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല: വിന്‍സി അലോഷ്യസ്
ALSO READലഹരി ഉപയോഗിച്ച് സെറ്റില്‍ മോശമായി പെരുമാറി; ബോധമില്ലാത്ത ഒരാളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല: വിന്‍സി അലോഷ്യസ്

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതിപ്പെട്ടതോടെ പൊലീസ് എത്തുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും എത്തിയപ്പോൾ ദളിത് തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗം നടത്തി. ‘മൂന്ന് ബി.ആർ.എസ് പ്രവർത്തകരായ രാപർത്തി ഭൂപതി, വന്തരിപ്പള്ളി സൈലു, മുദം സൈലു എന്നിവരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. പിന്നീട് വിട്ടയച്ചു,’ കോൺസ്റ്റബിൾ പറഞ്ഞു.

ബി.ആർ.എസ് ദളിത് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാർട്ടി വർക്കിങ് പ്രസിഡന്റ് കെടി രാമറാവു (കെ.ടി.ആർ) കോൺഗ്രസ് സർക്കാരിനെ വിമർശിച്ചു.

ഡൊമെയ്ൻ നാമം ഹിന്ദി സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്
ALSO READഡൊമെയ്ൻ നാമം ഹിന്ദി സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്
ബാബാസാഹിബിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഫ്ലെക്സ് സ്ഥാപിക്കുന്നത് കുറ്റകരമാണോ എന്ന് ചോദിച്ച് കെ.ടി.ആർ എക്സ് പോസ്റ്റിലൂടെ സംസ്ഥാന സർക്കാരിനെ ആക്രമിച്ചു.
‘കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ബാബാസാഹിബിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ നിഴലിൽ ഒരു ദളിത് മനുഷ്യനെ വസ്ത്രം ഉരിഞ്ഞ് അറസ്റ്റ് ചെയ്തു. അംബേദ്കർ ജയന്തിക്ക് ഒരു ബാനർ കെട്ടുന്നത് എത്ര ക്രൂരമായ കുറ്റകൃത്യമാണെന്ന് സർക്കാർ പറഞ്ഞ് തരണമെന്ന് ഞാൻ ആവശ്യപ്പെടുന്നു,’ കെ. ടി. ആർ വിമർശിച്ചു.

 Content Highlight: Dalit worker dragged half-naked by police in Kamareddy on Ambedkar Jayanti

Related Topics

Dalit Assaulted Dr. B.R. Ambedkar Hyderabad national news

Trending

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

3 days ago

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

1 hour ago

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

19 hours ago

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

1 day ago

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

1 day ago

Latest

ഷര്‍ജീല്‍ ഇമാമിന് കോടതി ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

ഷര്‍ജീല്‍ ഇമാമിന് കോടതി ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

5 minutes ago

പ്രേമലുവിന് ശേഷം ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി, റിയാലിറ്റി അതൊന്നുമല്ല എന്ന് പിന്നീട് മനസിലായി: ശ്യാം മോഹന്‍

പ്രേമലുവിന് ശേഷം ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി, റിയാലിറ്റി അതൊന്നുമല്ല എന്ന് പിന്നീട് മനസിലായി: ശ്യാം മോഹന്‍

11 minutes ago

ലോക ചരിത്രത്തിന്റെ കൊടുമുടി കയറി ഇന്ത്യ; ജപ്പാനെതിരെ ഇഴഞ്ഞ് ജയിച്ചിട്ടും റെക്കോഡ്!

ലോക ചരിത്രത്തിന്റെ കൊടുമുടി കയറി ഇന്ത്യ; ജപ്പാനെതിരെ ഇഴഞ്ഞ് ജയിച്ചിട്ടും റെക്കോഡ്!

21 minutes ago

അഭിനയം ഇപ്പോൾ ഭയങ്കര ഇഷ്ടമായി, ഒരിക്കൽ കൂടി തിരിച്ചുവരാൻ അവസരം തന്നാൽ മെച്ചപ്പെടുത്താൻ ശ്രമിക്കും; സംഗീത് പ്രതാപ്

അഭിനയം ഇപ്പോൾ ഭയങ്കര ഇഷ്ടമായി, ഒരിക്കൽ കൂടി തിരിച്ചുവരാൻ അവസരം തന്നാൽ മെച്ചപ്പെടുത്താൻ ശ്രമിക്കും; സംഗീത് പ്രതാപ്

47 minutes ago

ഗസ അനുകൂല പ്രതിഷേധം: പ്രോസിക്യൂഷന് തിരിച്ചടി; വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി

ഗസ അനുകൂല പ്രതിഷേധം: പ്രോസിക്യൂഷന് തിരിച്ചടി; വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി

1 hour ago

MORE STORIES

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

7 hours ago

ഷര്‍ജീല്‍ ഇമാമിന് കോടതി ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

ഷര്‍ജീല്‍ ഇമാമിന് കോടതി ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

5 minutes ago

പ്രേമലുവിന് ശേഷം ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി, റിയാലിറ്റി അതൊന്നുമല്ല എന്ന് പിന്നീട് മനസിലായി: ശ്യാം മോഹന്‍

പ്രേമലുവിന് ശേഷം ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി, റിയാലിറ്റി അതൊന്നുമല്ല എന്ന് പിന്നീട് മനസിലായി: ശ്യാം മോഹന്‍

11 minutes ago

ലോക ചരിത്രത്തിന്റെ കൊടുമുടി കയറി ഇന്ത്യ; ജപ്പാനെതിരെ ഇഴഞ്ഞ് ജയിച്ചിട്ടും റെക്കോഡ്!

ലോക ചരിത്രത്തിന്റെ കൊടുമുടി കയറി ഇന്ത്യ; ജപ്പാനെതിരെ ഇഴഞ്ഞ് ജയിച്ചിട്ടും റെക്കോഡ്!

21 minutes ago

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

1 hour ago

സി.എം.ആര്‍.എല്‍-എക്സാലോജിക്: ഇ.ഡി കത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ്

സി.എം.ആര്‍.എല്‍-എക്സാലോജിക്: ഇ.ഡി കത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ്

1 hour ago

അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങള്‍ക്കിഷ്ടം? ബുര്‍ഖ നിരോധനത്തില്‍ മെലോണിയോട് വാരിസ് പത്താന്‍

അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങള്‍ക്കിഷ്ടം? ബുര്‍ഖ നിരോധനത്തില്‍ മെലോണിയോട് വാരിസ് പത്താന്‍

2 hours ago

കഷ്ടിച്ച് രക്ഷപ്പെട്ടത് കാലങ്ങളോളം ചുമക്കേണ്ട അപമാനത്തില്‍ നിന്ന്; ജപ്പാനോട് വെറും 2 റണ്ണിന് ജയിച്ച് ഇന്ത്യ

കഷ്ടിച്ച് രക്ഷപ്പെട്ടത് കാലങ്ങളോളം ചുമക്കേണ്ട അപമാനത്തില്‍ നിന്ന്; ജപ്പാനോട് വെറും 2 റണ്ണിന് ജയിച്ച് ഇന്ത്യ

2 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!