അഹമ്മദാബാദ്: ദളിതുകളെ ആക്രമിക്കുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച് ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലുള്ള ലിംബോദര ഗ്രാമത്തില്‍ മീശ വെച്ചതിന് പതിനേഴ് വയസുകാരനായ ദളിത് ബാലനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മീശ പിരിച്ചതിന് നേരത്തെ ഇതേ സ്ഥലത്ത് ദളിത് യുവാക്കളെ മേല്‍ ജാതിക്കാരായ ദര്‍ബാറുകള്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസം നവരാത്രി ആഘോഷങ്ങള്‍ക്കിടെ ആനന്ദ് ജില്ലയില്‍ ഒരു ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല ചുമരിലിടിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ ആക്രമണമുണ്ടായിരിക്കുന്നത്.


Read more:  ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിച്ചതിന് ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വവാദികള്‍ പള്ളി ആക്രമിച്ചു


ചൊവ്വാഴ്ച സ്‌കൂള്‍ കഴിഞ്ഞ് മടങ്ങവെയാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച ക്രുനാല്‍ മേഹരിയ എന്ന മുപ്പതുകാരനായ നിയമവിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് ഇരയായിരുന്നത്. ഇതിന് മുമ്പ് സെപ്റ്റംബര്‍ 25ന് പിയൂഷ് പാര്‍മര്‍ എന്ന വിദ്യാര്‍ത്ഥിയും ലിംബോദര ഗ്രാമത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു.

തുടര്‍ച്ചയായ ആക്രമണത്തില്‍ പ്രതിഷേധിച്ച് “മിസ്റ്റര്‍ ദളിത്” എന്നെഴുതി മീശ പിരിച്ച് നില്‍ക്കുന്നതിന്റെ ചിത്രം വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ ആക്കിയിരിക്കുകയാണ് പ്രദേശത്തെ ദളിത് യുവാക്കള്‍.