ronaldo ക്രിസ്റ്റിയാണോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ് ജൂനിയര്‍ ലയണല്‍ മെസിയുടെ ആരാധകനാണ്. സുറിച്ചില്‍ ബലോണ്‍ ദി ഓര്‍ പുരസ്‌കാരദാന ചടങ്ങിനിടെ മെസിയെ കണ്ടപ്പോള്‍ റൊണാള്‍ഡോ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

2014ലെ ബലന്‍ ഡിഓര്‍ പുരസ്‌കാരം നേടിയ റൊണാള്‍ഡോ രണ്ടാം സ്ഥാനക്കാരനായ മെസിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് ഇങ്ങനെ പറഞ്ഞത്.

” അവന്‍ ഇന്റര്‍നെറ്റില്‍ നമ്മുടെയെല്ലാം വീഡിയോ കാണുമ്പോള്‍ നിങ്ങളെക്കുറിച്ചാണു പറയാറുള്ളത്.” റൊണാള്‍ഡോ മെസിയോടു പറഞ്ഞു.

ഇതുകേട്ട മെസി ക്രിസ്റ്റ്യാനോയുടെ മകനോടു കുശലാന്വേഷണം നടത്തുകയും ചെയ്തു.

തിങ്കളാഴ്ചയാണ് റൊണാള്‍ഡോ ബലന്‍ ഡിഓര്‍ പുരസ്‌കാരം നേടിയത്. 2008 മുതല്‍ നാലുതവണ മെസി ഇതേ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.