cpiml എറണാകുളം: എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ സി.ജി ബിജു വിജയിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കാര്‍ത്തേടം സെന്‍ട്രലിലാണ് ബിജു വിജയിച്ചത്. 624  വോട്ടുകളാണ് ബിജുവിന് ലഭിച്ചത്. തൊട്ടു താഴെയുള്ള കോണ്‍ഗ്രസിന്റെ ജോര്‍ജ് ജോസഫിന് 368 വോട്ടുകളാണ് ലഭിച്ചത്.

ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കാര്‍ത്തികേയന് 169 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ വിനോദ് കുമാറിനാണ് നാലാം സ്ഥാനം.