കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ച 26,43,22,778 രൂപ ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
സമാഹരിച്ച തുക ജില്ലതിരിച്ച്:
1. കാസര്‍കോട് 13412490
2. കണ്ണൂര്‍ 78442969
3. വയനാട് 3500000
4. കോഴിക്കോട് 23153268
5. മലപ്പുറം 25866644
6. പാലക്കാട് 24012161
7. തൃശ്ശൂര്‍ 20918862
8. എറണാകുളം 3921006
9. ഇടുക്കി 2100000
10. കോട്ടയം 13600000
11. ആലപ്പുഴ 6979523
12. പത്തനംതിട്ട 2037701
13. കൊല്ലം 20819430
14. തിരുവനന്തപുരം 25558724
ആകെ: 26,43,22,778
ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 1036 കോടി രൂപ ലഭിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ധനസമാഹരണത്തിന് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ദുബായ് വിദേശരാജ്യങ്ങളിലും പ്രധാന നഗരങ്ങളിലും ധനസമാഹരണ ദൗത്യം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രവാസികളില്‍ നിന്ന് ധനസഹായം അഭ്യര്‍ത്ഥിക്കും. പ്രവാസി മലയാളി സഹോദരങ്ങളില്‍ നിന്നും സംഘടനകളുടെ സഹകരണത്തോടെയും ധനശേഖരണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലും വിഭവസമാഹരണം നടക്കും.
സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ നിന്നും മന്ത്രിമാര്‍ നേരിട്ട് ഫണ്ട് സ്വീകരിക്കും. 4,17000 ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സഹായം നല്‍കിയത്.
