ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് യാഥാര്‍ഥ്യത്തില്‍ ‘റീല്‍’ മന്ത്രിയാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. അശ്വിനി വൈഷ്ണവിനെ പോലൊരു വ്യക്തിക്ക് അധികാര പദവിയില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും സുപ്രിയ പറഞ്ഞു. 15 പേരുടെ മരണത്തിന് കാരണമായ ബംഗാള്‍ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
ഇന്ത്യന്‍ റെയില്‍വേ മന്ത്രി ഒരു 'റീല്‍' മന്ത്രിയാണ്; ചെയ്ത തെറ്റ് കേന്ദ്രം ഏറ്റുപറയൂ: കോണ്‍ഗ്രസ്
