ടോംഗ്: ചിലർ ഇന്ത്യയിൽ കഴിഞ്ഞുകൊണ്ട് പാകിസ്താന്റെ ഭാഷയാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിൽ പോയി ഏതെങ്കിലും രീതിയിലൂടെ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കോൺഗ്രസിനെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു.

Also Read പാകിസ്ഥാനും സൗദിയും പിന്നെ ഇന്ത്യയും

മുംബൈയിൽ ഭീകരാക്രമണം നടത്തിയവർക്കെതിരെ ഒന്നും ചെയ്യാൻ ശ്രമിക്കാത്തവരാണ് ഇത് ചെയ്യുന്നതെന്നും മോദി കോൺഗ്രസിനെതിരെ പരോക്ഷമായി പറഞ്ഞു. രാജസ്ഥാനിലെ ടോംഗിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Also Read എന്‍.എസി.എസിനെ വിരട്ടാന്‍ നോക്കണ്ട; മാടമ്പിത്തരം സി.പി.ഐ.എമ്മിന്റെ സംസ്‌കാരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

നേരത്തെ ഇന്ത്യ ഭരിച്ചവർ ചെയ്ത പ്രവൃത്തിയുടെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും എന്തൊക്കെയാണ് പുറത്തുവരുന്നതെന്ന് നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു മോദി.