തിരുവനന്തപുരം: ഐ.എസ്.ആര്‍.ഓ ചാരക്കേസിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച് മുസ്തഫ.

അന്ന് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന കെ. കരുണാകരന് നേരെ ഉണ്ടായ ഗൂഡാലോചനയുടെ ഫലമാണ് കേസ്. എം.എം ഹസന്‍ അവസരവാദിയാണ്. ഈ ഗൂഡാലോചനയില്‍ മുസ്‌ലീം ലീഗും, കേരളാ കോണ്‍ഗ്രസും പങ്കാളികളാണ്. ടി.എച് മുസ്തഫ ആരോപിച്ചു.


ALSO READ: ജെ.എന്‍.യുവില്‍ ഇടത് സംഘടനകള്‍ വിജയം ആഘോഷിച്ചത് അഭിമന്യുവിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച്


ചാരക്കേസില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ജനം ഞെട്ടുമെന്നും മുസ്തഫ മുന്നറിയിപ്പ് നല്‍കി. 1994ല്‍ കേസ് നടക്കുമ്പോഴുള്ള മന്ത്രിസഭയിലെ അംഗമാണ് ടി.എച് മുസ്തഫ.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചതായി അച്ഛന്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു കെ.കരുണാകരന്റെ മകന്‍ മുരളീധരന്റെ പ്രതികരണം. തെളിവില്ലാതെ കവല പ്രസംഗത്തിനില്ലെന്നും മുരളീധരന്‍ പ്രതികരിച്ചിരുന്നു.


ALSO READ: കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങി; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം നടക്കുന്നത് ഗുണ്ടാപിരിവ്: രമേശ് ചെന്നിത്തല


ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന കോടതി ഉത്തരവിന് ശേഷമാണ് വിഷയം വീണ്ടും പൊതുശ്രദ്ധയിലേക്ക് വന്നത്.