പൗരത്വനിയമത്തിനെതിരെ തെലങ്കാന മന്ത്രിസഭയില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
CAA Protest
പൗരത്വനിയമത്തിനെതിരെ തെലങ്കാന മന്ത്രിസഭയില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2020, 8:44 am

ഹൈദരാബാദ്: തെലങ്കാനയില്‍ പൗരത്വഭേദഗതി നിമയത്തിനെതിരെ മന്ത്രിസഭാ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍. ഉത്തം കുമാര്‍ റെഡ്ഡി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തി. എന്നാല്‍ തെലങ്കാനാ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇക്കാര്യത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും കോണ്‍ഗ്രസ് ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രത്തില്‍ ടി.ആര്‍.എസ് ബി.ജെ.പി സഖ്യത്തെയും ഉത്തം കുമാര്‍ റെഡ്ഡി വിമര്‍ശിച്ചു. നേരത്തെ കേന്ദ്രം നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയപ്പോഴും ടി.ആര്‍.എസ് ഇതിനെ എതിര്‍ത്തിരുന്നില്ല.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മികച്ചൊരു അവസരമാണെന്നും ടി.ആര്‍.എസിനെ ഭരണത്തില്‍ നിന്നും പുറത്താക്കണമെന്നും ഉത്തം കുമാര്‍ റെഡ്ഡി ആഹ്വാനം ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചിരുന്നു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ക്കായിരുന്നു പിണറായി വിജയന്റെ കത്ത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ