church

റായ്പൂര്‍:  റായ്പൂരില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അക്രമികള്‍ സ്ത്രീകളും കുട്ടികളുമടക്കം പള്ളിയിലുള്ളവരെ അക്രമിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. റായ്പൂരിലെ കാച്ച്‌നയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിലാണ് ആക്രമണം ഉണ്ടായത്. “ജയ്ശ്രീരാം” വിളികളോടെയാണ് സംഘം അക്രമം അഴിച്ചു വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

church-1ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമം നടത്തിയതെന്ന് ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അര്‍ജുന്‍ പന്‍ലാല്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അറുപതോളം വിശ്വാസികളാണ് പള്ളിയിലുണ്ടായിരുന്നത്. ഇവര്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചുവെന്നും 25 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അര്‍ജുന്‍ പന്‍ലാല്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.