ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Recipe
ക്രിസ്മസിന് വീട്ടിലുണ്ടാക്കാം പെെനാപ്പിള്‍ കേക്ക്
ന്യൂസ് ഡെസ്‌ക്
3 days ago
Friday 7th December 2018 3:56pm

ഡിസംബര്‍ മാസം തുടങ്ങി. ക്രിസ്തുമസിന് ഇനി അധിക ദിനങ്ങളില്ല. കേക്കുകളുടെ മാസം കൂടിയാണിത്. എന്നാല്‍ ക്രിസ്മസ് കേക്കുകളെ വില പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണ്. എന്നാല്‍ ക്രിസ്തുമസ് കേക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ. അതും നല്ല പൈനാപ്പിള്‍ കേക്ക്.

ആവശ്യമുള്ള വസ്തുക്കള്‍

പൈനാപ്പിള്‍ ചെറുതായി മുറിച്ചെടുത്തത് – 500 ഗ്രാം
കോഴിമുട്ടയുടെ വെള്ള – 6 എണ്ണത്തിന്റേത്
പഞ്ചസാര – ഒരു കപ്പ്
കോഴിമുട്ടയുടെ മഞ്ഞ – 6 എണ്ണത്തിന്റേത്
അണ്ടിപ്പരിപ്പ് പൊടിച്ചത് – അരക്കപ്പ്
മൈദ – രണ്ടരക്കപ്പ്
ബേക്കിങ് പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – അര ടീസ്പൂണ്‍
വാനില എസന്‍സ് – ഒരേു ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍ – 3 കപ്പ്

തയ്യാറാക്കുന്ന വിധം

കോഴിമുട്ടയുടെ വെള്ളയില്‍ കുറച്ച് കുറച്ചായി പഞ്ചസാരചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ ചേര്‍ത്തടിച്ച് മയം വരുത്തുക ഇതിലേക്ക് കോഴിമുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്തിളക്കണം.

തുടര്‍ന്ന് പൊടിയായരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ഈ മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നേരത്തെ തയ്യാറാക്കി വെച്ച കോഴിമുട്ടയുടെ വെള്ള ഇതിലേക്ക് നന്നായി ചേര്‍ക്കുക. കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ മൂന്നിലോരുഭാഗത്തിലേക്ക് ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ചൂടാറിയതിന് ശേഷം ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്തതോ, ഐസിങ് ചെയ്തതോ കേക്ക് ഉപയോഗിക്കാം.

Advertisement