ഈ വര്‍ഷത്തെ ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സീതാ രാമം. വിശാല്‍ ചന്ദ്രശേഖര്‍ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മെലോഡിയസായ ഗാനങ്ങള്‍ക്ക് എല്ലാ ഭാഷയിലും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തിലെ പാട്ട് പാടുന്ന കുരുന്നുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കണ്ണില്‍ കണ്ണില്‍ എന്ന് തുടങ്ങുന്ന പാട്ടാണ് കുട്ടികള്‍ പാടുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ കുട്ടികള്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകള്‍ എത്തിയിരുന്നു.

രാജീവ് തിരുനിലം എന്ന ആളുടെ മക്കളാണെന്ന കമന്റും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാജീവ് തുരുനിലം എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ മേദുവും അപ്പൂസും എന്ന ക്യാപ്ഷനോടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ അക്കൗണ്ടില്‍ പെണ്‍കുട്ടിയുടെ മറ്റ് പാട്ടുകളുടെ വീഡിയോകളുമുണ്ട്.

സൗദി വെള്ളക്കയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന തരുണ്‍ മൂര്‍ത്തിയുടെ ചിത്രം. ലുക്ക് മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്‍, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക.

Content Highlight: Children sing the hit song from Sita Ramam, The video went viral