വാഷിങ്ടണ്‍: വിര്‍ജീനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് കരഞ്ഞ് ബഹളമുണ്ടാക്കിയ കുഞ്ഞിനെയും അമ്മയെയും വേദിയില്‍ നിന്ന് ഇറക്കി വിട്ടു.

പ്രസംഗം ആരംഭിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് കരയാന്‍ തുടങ്ങി. കുഞ്ഞ് കരഞ്ഞതോടെ പ്രസംഗം നിര്‍ത്തിയ ട്രംപ് ആദ്യം തനിക്ക് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണെന്നും കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നത് സന്തോഷമുണ്ടാക്കുന്നുവെന്നും പറഞ്ഞ് വേദിയെ കയ്യിലെടുത്തിരുന്നു.

എന്നാലിത് ഏറെ നീണ്ടില്ല, കുഞ്ഞിന്റെ കരച്ചില്‍ അസഹനീയമായി തുടങ്ങി. പ്രസംഗം മുറിഞ്ഞു. ഉടന്‍ ട്രംപ് കുഞ്ഞിന്റെ കരച്ചിലടക്കാന്‍ അമ്മയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അമ്മയ്ക്ക് സാധിച്ചില്ല. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതായതോടെ പ്രസംഗത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ അമ്മയെയും കുഞ്ഞിനെയും ട്രംപ് ഹാളില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു. സംഭവം വിവാദമായതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ  പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.