എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനം ഡി.എം.ആര്‍.സിയെ ഒഴിവാക്കാന്‍: പിണറായി വിജയന്‍
എഡിറ്റര്‍
Monday 29th October 2012 12:40pm

കൊച്ചി:  മുഖ്യമന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനം കൊച്ചി മെട്രോയില്‍ നിന്ന് ഡി.എം.ആര്‍.സിയെ ഒഴിവാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുകയാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Ads By Google

ദല്‍ഹിക്ക് പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഡി.എം.ആര്‍.സിക്കെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളവരെ പദ്ധതി ഏല്‍പ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇതുവരെ നടത്തിയത്.

ഡി.എം.ആര്‍.സിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിക്കെതിരെ  പ്രതികരിക്കുമെന്നും പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പും റവന്യു മന്ത്രിയും അറിയാതെ ഭൂവിനിയോഗ ബില്‍ അട്ടിമറിക്കപ്പെടുന്നതെങ്ങനെയാണെന്നും പിണറായി ചോദിച്ചു.

സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാനിരിക്കുന്ന ഭൂവിനിയോഗ ബില്‍ റവന്യൂ വകുപ്പിന്റെ അറിവോടെയല്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് നേരത്തേ പറഞ്ഞിരുന്നു.

പുതിയ നിയമം അപകടകരമാണെന്നും ഇതിന്റെ മറവില്‍ നിലവിലുള്ള നിയമം പിന്‍വലിക്കുന്നത് ഭക്ഷ്യ സുരക്ഷ തകര്‍ക്കുമെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു.

Advertisement