ആ കഥാപാത്രത്തിന് വേണ്ടി വലിയ അഭിനേതാക്കളോട് പോലും നോ പറയേണ്ടി വന്നു: ചിദംബരം
Malayalam Cinema
ആ കഥാപാത്രത്തിന് വേണ്ടി വലിയ അഭിനേതാക്കളോട് പോലും നോ പറയേണ്ടി വന്നു: ചിദംബരം
കെ.എസ് ഷാബിന
Friday, 12th June 2026, 7:49 am

‘മഞ്ഞുമ്മൽ ബോയ്‌സ്‌’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. ‘ആവേശം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ഈ സിനിമ, ഇതിനോടകം തന്നെ കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ പ്രദർശിപ്പിച്ചു കയ്യടി നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ട്രെയ്‌ലറിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടനം ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകിച്ച്, പുതുമുഖമായ നായികയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

ബാലൻ ദി ബോയ്’.Photo:Screengrab/Youtube

‘എനിക്ക് മുൻപരിചയമില്ലാത്ത, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ ആയിരുന്നു ഫർസാന. ഞങ്ങൾ കൊച്ചിയിൽ വെച്ചാണ് ഓഡിഷൻ നടത്തിയത്. എനിക്ക് അറിയാവുന്നവർ ഉൾപ്പെടെ നിരവധി അഭിനേതാക്കൾ പങ്കെടുത്തു. വലിയ താരങ്ങളോട് പോലും സങ്കടത്തോടെ ‘നോ’ പറയേണ്ടി വന്നു എന്നതാണ് സത്യം. കാരണം, എനിക്ക് പ്രെഡിക്റ്റബിലിറ്റി ഇല്ലാത്ത ഒരു പുതുമുഖത്തെയായിരുന്നു ആവശ്യം.

കേരളത്തിൽ കഴിവുറ്റ ഒരുപാട് സ്ത്രീ അഭിനേതാക്കളുണ്ട്. നമുക്ക് അതിനായി അധികം അന്വേഷിക്കേണ്ടി വരില്ല. എങ്കിലും അവരുടെയൊക്കെ അഭിനയശൈലിയും അവർ എവിടെ എങ്ങനെ റിയാക്റ്റ് ചെയ്യും എന്നതും പ്രേക്ഷകർക്ക് മുൻകൂട്ടി ഊഹിക്കാൻ കഴിയും. ആ പതിവ് രീതികളെ ബ്രേക്ക് ചെയ്യാൻ വേണ്ടിയാണ് ഒരു പുതിയ മുഖം തേടാൻ ഞാൻ തീരുമാനിച്ചത്. കാരണം ഈ സിനിമയുടെ ലോകം തന്നെ തികച്ചും വ്യത്യസ്തമാണ്.

ബാലൻ ദി ബോയ്’.Photo:Screengrab/Youtube

ഒരു പുതുമുഖത്തെ തെരഞ്ഞെടുക്കുമ്പോൾ ഉള്ളിൽ ഒരു സ്പാർക്കും മികച്ച അഭിനയശേഷിയും ഉണ്ടായിരിക്കണം. ഒപ്പം ജീവിതാനുഭവങ്ങൾ തൊട്ടറിഞ്ഞ, എക്സ്പ്രസ്സീവായ ഒരു മുഖവും വേണമായിരുന്നു. ഗണപതിയായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ് നിർവ്വഹിച്ചത്. അങ്ങനെയാണ് ഞങ്ങൾ ഫർസാനയിലെത്തുന്നത്. അങ്ങനെ ഈ കഥയ്ക്ക് അനുയോജ്യയായ ആ അമ്മയെ ഞങ്ങൾക്ക് ലഭിച്ചു. ഫർസാന വളരെ മികച്ച, ഒരു സ്വാഭാവിക അഭിനേത്രിയാണ്‌.’ ചിദംബരം പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്‌സിൻ്റെ’ അണിയറപ്രവർത്തകർ തന്നെയാണ് ‘ബാലൻ’ സിനിമയ്ക്ക് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. ടൊവിനൊ തോമസിൻ്റെ അതിഥിവേഷവും ചിത്രത്തിൻ്റെ പ്രതീക്ഷ ഉയർത്തുന്നു. സുഷിൻ ശ്യാം സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിലെത്തും.

Content Highlight: Chidambaram rejected major actors for his movie Balan

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.