കൊച്ചി: ചവറ എം.എല്‍.എ എന്‍.വിജയന്‍ പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിജയന്‍ പിള്ള.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്ര്യനായി മത്സരിച്ച അദ്ദേഹം ആര്‍.എസ്.പി നേതാവായ ഷിബു ബേബി ജോണി പരാജയപ്പെടുത്തിയിരുന്നു.

1979 ല്‍ പഞ്ചായത്തംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജയന്‍പിള്ള ഇരുപത് വര്‍ഷത്തിലധികം പഞ്ചായത്തംഗമായിരുന്നു.

ആര്‍.എസ്.പി ബേബി ജോണ്‍ വിഭാഗത്തിലായിരുന്ന വിജയന്‍ പിള്ള ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ. കരുണാകരന്റെ ഡി.ഐ.സിയില്‍ ചേര്‍ന്നു.

കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ വിജയന്‍ പിള്ളയും കോണ്‍ഗ്രസിലേക്ക് തിരിച്ച് ചെന്നു. മദ്യനയവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.

സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന വിജയന്‍ പിള്ള അരവിന്ദാക്ഷന്‍ വിഭാഗം പിന്നീട് സി.പി.എമ്മില്‍ ലയിച്ചതോടെ സി.പി.എമ്മിലെത്തി.

സുമയാണ് വിജയന്‍ പിള്ളയുടെ ഭാര്യ. മക്കള്‍: സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ