വാഴ 2, മോഹിനിയാട്ടം, പേട്രിയറ്റ്, അതിരടി തുടങ്ങി തിയേറ്ററുകളില്‍ ആളെ നിറച്ച ഒട്ടനവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സന്തോഷമേകിക്കൊണ്ട് സമീപകാലത്ത് തിയേറ്ററുകളിലേക്കെത്തിയത്. ഇതിന് പിന്നാലെ ആരാധകര്‍ക്ക് പ്രതീക്ഷയുമായി മറ്റ് ഒട്ടനവധി ചിത്രങ്ങളും തങ്ങളുടെ ഊഴം കാത്തിരിക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 3, നസ് ലെന്‍ നായകനാകുന്ന മോളിവുഡ് ടൈംസ്, പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാട്ടാളന്‍ തുടങ്ങിയവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടവയാണ്.

കേരളത്തിലും ബിഹാറിലും ഒരുപോലെ ഹിറ്റായ മലയാള ചിത്രം മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമദ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ മെയ് 28നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മാര്‍ക്കോയ്ക്ക് സമാനമായി കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വയലന്‍സ് കൊണ്ടും ചിത്രം സമ്പന്നമായിരിക്കുമെന്ന് ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ അപ്‌ഡേഷനുകള്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ താരം സുനിലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

പുഷ്പയിലെ മംഗള ശീലന്‍. Photo: Cinema Chaaat

കാട്ടാളനില്‍ മാരി എന്ന കഥാപാത്രമായാണ് സുനില്‍ വേഷമിടുക. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സുനിലിന്റെ കരിയറില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ക്യാരക്‌റായ പാന്‍ ഇന്ത്യ ചിത്രം പുഷ്പയിലെ മംഗള ശീലന്‍ എന്ന കഥാപാത്രവുമായി കാട്ടാളനിലെ മാരിക്കുള്ള സാമ്യതയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്. രണ്ട് ചിത്രങ്ങള്‍ തമ്മില്‍ കഥയിലുള്ള സാമ്യതയും ഇതോടെ ചര്‍ച്ചാ വിഷയമായി.

അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രത്തില്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് ഉള്‍ക്കാട്ടില്‍ നിന്നും ചന്ദനം കടത്തുന്നതായിരുന്നു കഥാപശ്ചാത്തലം. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദനകടത്തുകാരനായ വില്ലന്‍ കഥാപാത്രമായിട്ടായിരുന്നു സുനില്‍ പ്രത്യക്ഷപ്പെട്ടത്. മറുവശത്ത് ചന്ദനത്തിന് പകരം ആനക്കൊമ്പ് കടത്തുന്നതാണ് കാട്ടാളനിലെ പ്രധാന ആകര്‍ഷണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമാനമായി സുനില്‍ കാട്ടാളനിലും വില്ലന്‍ വേഷത്തില്‍ തന്നെയായിരിക്കുമോ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കാട്ടാളന്‍. Photo: District

കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍, കെ.ജി.എഫ് ചാപ്റ്റര്‍ 2, സലാര്‍ പാര്‍ട്ട് വണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബാസുര്‍ ആണ് കാട്ടാളന് സംഗീതമൊരുക്കുന്നതെന്ന ഘടകവും ചിത്രത്തിന്റെ ഹൈപ്പ് വര്‍ദ്ധിപ്പിക്കുന്നു. സിദ്ദിഖ്, ജഗദീഷ്, കബീര്‍ ദുഹാന്‍ സിങ്, ദുഷാര വിജയന്‍, ഹനാന്‍ ഷാ, ഹിപ്സ്റ്റര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Character post of Telugu actor Sunil in Kattalan goes viral