കോഴിക്കോട്: ഹാഗിയ സോഫിയ പരാമര്‍ശിച്ചുള്ള വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് ചാണ്ടി ഉമ്മന്‍.

ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പ്രചരണം നടക്കുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചത്. കോഴിക്കോട്ട് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം.

&nb

sp;

ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറിയപ്പോള്‍ ആര്‍ക്കും വിഷമമുണ്ടായില്ലെന്നും ഹാഗിയ സോഫിയയുടെ കാര്യത്തില്‍, ഇല്ലാത്ത ഒരു പ്രശ്നത്തിന്റെ പേരില്‍ ഇവിടെ തമ്മിലടിപ്പിക്കുകയാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം.


എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് ചാണ്ടി ഉമ്മന്‍ മാപ്പ് പറഞ്ഞത്. താന്‍ ക്രിസ്ത്യന്‍ ഐഡി എന്നല്ല ഉദ്ദേശിച്ചതെന്നും ക്രിസ്ത്യന്‍ ഫേക്ക് ഐഡി എന്നാണെന്നും ഫേസ്ബുക്ക് ലൈവില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.


പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chandy Oommen Speech Hagia Sophia