പ്രഥമ ദൃഷ്ടി കുറ്റക്കാർ എന്ന ചിത്രത്തിലെ അഭിനയവും ആക്ഷൻ രംഗങ്ങളും കൊണ്ട് ശ്രദ്ധ നേടിയ താരമാണ് കാതറിൻ മരിയ ജെയിംസ്. സിനിമയിലെ പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും താരത്തിന്റെ രംഗങ്ങൾ ചർച്ചയായിരുന്നു. അഭിനയത്തിനൊപ്പം ഡാൻസ്, മാർഷ്യൽ ആർട്‌സ്, സംരംഭം എന്നിവയ്ക്കും സമയം കണ്ടെത്തുന്ന കാതറിൻ ഇതെല്ലാം എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് തുറന്നുപറയുകയാണ്.
ഓരോരുത്തർക്കും ഒരു ദിവസത്തിൽ 24 മണിക്കൂർ ഉണ്ടെന്നും ആ സമയം എങ്ങനെ ആസൂത്രണം ചെയ്യുന്നുവെന്നതിലാണ് കാര്യങ്ങൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നും കാതറിൻ പറയുന്നു. ഒരു പുതിയ കഴിവ് പഠിക്കാൻ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാറ്റിവെച്ചാൽ മതിയെന്നാണ് താരത്തിന്റെ അഭിപ്രായം. ഇക്കിഗാര എന്നാണ് കാതറിന്റെ ക്ലോത്തിംങ് സംരംഭത്തിന്റെ പേര്. അഭിമുഖം നടക്കുമ്പോൾ പോലും തന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ വസ്ത്രങ്ങളുടെ സ്റ്റിച്ചിങ്ങിന് നേതൃത്വം നൽകുകയായിരുന്നുവെന്നും താരം പറഞ്ഞു.

കാതറിൻ മരിയ ജെയിംസ്. Photo. Screen Grab/ Youtube.
‘ഓരോ മനുഷ്യനും 24 മണിക്കൂർ ഉണ്ട്. ആ സമയം വളരെ വലുതാണ്. നമ്മൾ അത് എങ്ങനെ പ്ലാൻ ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ ബാലൻസ് ചെയ്യാൻ കഴിയുന്നത്. ഒരു സ്കിൽ പഠിക്കാൻ ഒരു ദിവസത്തിലെ 24 മണിക്കൂറിൽ ഒന്നോ രണ്ടോ മണിക്കൂർ മതിയാകും. ഇക്കിഗാര എന്നാണ് എന്റെ ക്ലോത്തിംങ് സംരംഭത്തിന്റെ പേര്. ഈ ഇന്റർവ്യൂ നടക്കുമ്പോൾ പോലും ഞാൻ എന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ സ്റ്റിച്ചിങ്ങിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണ്. സമയം ഇല്ല എന്നത് പലപ്പോഴും ഒരു എക്സ്ക്യൂസ് മാത്രമാണ്,’ കാതറിൻ പറഞ്ഞു.
വർക്ക് ഫ്രം ഹോം രീതിയിലാണ് പലപ്പോഴും ജോലി ചെയ്യുന്നതെന്നും ഷൂട്ടിങ് സെറ്റിൽ പോലും ജോലികൾ ചെയ്യാറുണ്ടെന്നും കാതറിൻ പറയുന്നു. ഒന്നിനോടും നോ പറയാതെ ഓരോ കാര്യത്തിനും അതിന്റേതായ സമയം കണ്ടെത്തി മുന്നോട്ടുപോകാനാണ് ശ്രമം. അഭിനയവും സംരംഭവും മാത്രമല്ല, ശരീരത്തിന്റെ ഫിറ്റ്നസിനും പ്രത്യേക ശ്രദ്ധ നൽകാറുണ്ടെന്ന് താരം പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb
‘ഞാൻ വർക്ക് ഫ്രം ഹോം ആണ് ചെയ്യുന്നത്. പലപ്പോഴും സെറ്റിൽ ഷൂട്ടിങ് സമയത്തും വർക്ക് ചെയ്യാറുണ്ട്. ഒന്നിനോടും നോ പറയാറില്ല. എല്ലാത്തിനും അതിന്റേതായ സമയം കണ്ടെത്തി മാറ്റിവെച്ചിട്ടുണ്ട്. ശരീരം മെയിന്റൈൻ ചെയ്യാൻ ബോക്സിങ് പഠിക്കുന്നുണ്ട്, വർക്ക്ഔട്ടും ചെയ്യുന്നുണ്ട്. ഡയറ്റും ശ്രദ്ധിക്കുന്നു. മാർഷ്യൽ ആർട്‌സും ഡാൻസും പഠിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യുന്നുണ്ട്,’ കാതറിൻ കൂട്ടിച്ചേർത്തു.
Content Highlight: Catherine says that everyone has 24 hours in a day, and the ability to balance things depends on how that time is planned
