തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെ കേസെടുത്തു. വ്യാജരേഖ ചമച്ചു ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിലാണ് കേസെടുത്തത്.

കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.




ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ALSO READ: പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസ്; ഷഫീഖ് അല്‍ ഖാസിമിയ്ക്ക് ഒളിത്താവളമൊരുക്കിയ രണ്ട് സഹോദരന്‍മാര്‍ കൂടി അറസ്റ്റില്‍

ജയിംസ് മാത്യൂ എം.എല്‍.എ ബന്ധുനിയമന വിഷയത്തില്‍ മന്ത്രിക്ക് കത്തയച്ചു എന്ന ആരോപണമായിരുന്നു പി.കെ ഫിറോസ് ഉയര്‍ത്തിയത്. ജയിംസ് മാത്യു അയച്ചതെന്ന് അവകാശപ്പെടുന്ന കത്തും ഫിറോസ് പുറത്ത് വിട്ടിരുന്നു.

എന്നാല്‍ ഈ കത്തിലെ ഒരു പേജ് തന്റേതല്ലെന്നും ഫിറോസ് വ്യാജരേഖ ചമച്ചതാണെന്നും ജയിംസ് മാത്യു ആരോപിച്ചിരുന്നു.

WATCH THIS VIDEO: