കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അപകീര്‍ത്തീകരകമായ കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. കോണ്‍ഗ്രസ് ബേപ്പൂര്‍ കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ. നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ നിന്നും സോഷ്യമീഡിയ പോസ്റ്റിലാണ് അപകീര്‍ത്തികരമായ കമന്റിട്ടിരിക്കുന്നത്. പവര്‍ക്കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച പി.ടി.പി പ്രവര്‍ത്തകന്റെ ഫോണ്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

