ബ്രസീലിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം കളിക്കില്ല!
Football
ബ്രസീലിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം കളിക്കില്ല!
ശ്രീരാഗ് പാറക്കല്‍
Monday, 29th June 2026, 10:06 pm

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന് വമ്പന്‍ തിരിച്ചടി. ജപ്പാനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗ്രൂപ്പ് സി-യില്‍ ചാമ്പ്യന്മാരായാണ് കാനറിപ്പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ ഇറങ്ങുമെന്ന് മുഖ്യ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞിരുന്നെങ്കിലും അവസാന സമയത്ത് പകരക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ നെയ്മറിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.

അതേസമയം ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും സ്‌കോട്‌ലന്‍ഡിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.

വിനീഷ്യസ് ജൂനിയറിന്റെയും മാത്യൂസ് കുന്‍ഹയുടെയും മിന്നും ഫോമിലാണ് ബ്രസീല്‍ കുതിക്കുന്നത്. വിനീഷ്യസ് ഇതുവരെ നാല് ഗോളുകളും ഒരു അസിസ്റ്റുകളും നേടിയപ്പോള്‍ കുന്‍ഹ മൂന്ന് ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചു.

അതേസമയം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ചാണ് ജപ്പാന്‍ വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത സാമുറായ് ബ്ലൂ അവസാന മത്സരത്തില്‍ സ്വീഡനെയും സമനിലയില്‍ കുരുക്കിയാണ് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയത്.

Content Highlight: Brazil Have Big Setback In FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ