കണ്ണൂര്‍: എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എ.എന്‍ ഷംസീറിന്റെ വീടിന് നേരെ ബോംബേറ്. തലശ്ശരേി മാടപ്പീടികയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയാണ് ഷംസീര്‍. ആക്രമണസമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.

നേരത്തെ തലശ്ശേരിയില്‍ സി.പി.ഐ.എം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തിരുന്നു. വാഴയില്‍ ശശിയുടെ തിരുവങ്ങാട്ടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ALSO READ: ശബരിമല സംഘര്‍ഷം; മോദി കേരളത്തിലേക്ക് വരുന്നില്ല

കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്റെ ചുവടുപിടിച്ചാണ് തലശ്ശേരിയില്‍ വീണ്ടും ആക്രമണ പരമ്പരകള്‍ ഉണ്ടായത്. ഇന്നലെ വൈകിട്ട് സി.പി.ഐ.എം തിരുവങ്ങാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടിന് നേരെയും ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരിദാസന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.

അതേസമയം പത്തനംതിട്ട അടൂരില്‍ വീണ്ടും ബോംബേറുണ്ടായി. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

WATCH THIS VIDEO: