[] പൊന്നാനി: മന്ത്രവാദ ചികിത്സക്കിടെ ഗര്‍ഭിണി മരിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാന (26) ആണ് മരിച്ചത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ഫര്‍സാന. സംഭവത്തെ തുടര്‍ന്ന് ഫര്‍സാനയുടെ അമ്മാവന്‍ പോലിസിന് പരാതി നല്‍കി.
വെള്ളിയാഴ്ച്ച രാത്രി വൈകിയാണ് സംഭവം നടന്നത്. അപസ്മാരം മാറ്റാനായി മന്ത്രവാദിയുടെ കീഴില്‍ ചികിത്സയിലായിരുന്ന യുവതി ചികിത്സാ സൗകര്യത്തിനായി മൂര്‍ച്ചിറിയിലുള്ള സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പോലിസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം കരുനാഗപളളിയില്‍ മന്ത്രവാദത്തിനിടയില്‍ തഴവ സ്വദേശി ഹസീന(26) ചവിട്ടേറ്റു മരിച്ചിരുന്നു. ജിന്ന ബാധ ഒഴിപ്പിക്കാനായി ചികത്സ നടക്കവേ ചവിട്ടേറ്റാണ് ഹസീന മരണമടഞ്ഞത്. സംഭവത്തില്‍ മന്ത്രവാദിയായ സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
