ന്യൂദല്‍ഹി: ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം റിപ്പോര്‍ട്ട്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഇലക്ടറല്‍ ട്രസ്റ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്ത ആകെ തുകയുടെ 82.52 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി ആകെ 3,826.35 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 3,157.65 കോടി രൂപയും ഭരണകക്ഷിയായ ബിജെപിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.
എന്നാല്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് 298.78 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇത് ആകെ ലഭിച്ച തുകയുടെ 7.81 ശതമാനം മാത്രമാണ്.