തിരുവനന്തപുരം: പൊതുപരിപാടിയെന്ന് തെറ്റിദ്ധരിപ്പിച്ച് നടന്‍ ജയസൂര്യയെ ബി.ജെ.പി വേദിയില്‍ എത്തിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്.

പാറശ്ശാല നിയോജക മണ്ഡലത്തില്‍ വെച്ച് നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടിയായ യുവസമാവേശില്‍ ജയസൂര്യയെ എത്തിക്കാനായിരുന്നു ശ്രമം.



ടി.പി സെന്‍കുമാര്‍ ഉദ്ഘാടകനാകുന്ന പരിപാടിയില്‍ സിനിമാ താരം ജയസൂര്യ മുഖ്യാതിഥിയായി എത്തുമെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പരിപാടിയില്‍ ജയസൂര്യ പങ്കെടുത്തിട്ടില്ല.

പൊതുപരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാല്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണെന്ന് അറിഞ്ഞതോടെ താരം പിന്‍മാറിയതാണെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്.

ബി.ജെ.പിയിലെ യുവജനങ്ങളുടെ കൂട്ടായ്മയാണ് യുവസമാവേശ്. വിഷയത്തില്‍ ജയസൂര്യയുടെ പ്രതികരണം വന്നിട്ടില്ല.