തിരുവനന്തപുരം: ഗസയിലെ അതിക്രമങ്ങളില്‍ ഇസ്രഈലിനെ പിന്തുണച്ച ബി.ജെ.പി നേതാവും കൊല്ലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണ കുമാറിനും മകള്‍ ദിയ കൃഷ്ണക്കുമെതിരെ രൂക്ഷ വിമര്‍ശനം. ഇസ്രഈലിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ജയ് ശ്രീറാം എന്നത് ആഗോള തലത്തില്‍ തീവ്രവാദത്തെ ഇല്ലാതാക്കുന്ന മുദ്രാവാക്യമായി മാറിയെന്ന ടെക്സ്റ്റുകളോട് കൂടിയ വീഡിയോയാണ് ദിയ കൃഷ്ണ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.
