എഡിറ്റര്‍
എഡിറ്റര്‍
‘തെരഞ്ഞെടുപ്പ് മാറി ഉദ്ധാരണമായി’ മോദിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് ലഭിച്ചത് എട്ടിന്റെ പണി
എഡിറ്റര്‍
Monday 6th November 2017 10:50am

ഷിംല: ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ട്വിറ്ററിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കിട്ടിയത് ‘എട്ടിന്റെ പണി’. മോദിയുടെ പ്രസംഗത്തിന്റെ യൂട്യൂബ് വീഡിയോയ്ക്ക് ഒപ്പം കോണ്‍ഗ്രസിനെതിരെ മോദി നടത്തിയ പരാമര്‍ശം കൂടി ചേര്‍ത്തുവെച്ചാണ് ട്വിറ്റര്‍ വഴി പ്രസംഗം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ മോദിയുടെ പരാമര്‍ശം ട്വീറ്റ് ചെയ്തപ്പോള്‍ ഇലക്ഷന്‍ എന്നതിനു പകരം ഉദ്ധാരണം എന്നര്‍ത്ഥം വരുന്ന ഇറക്ഷന്‍ എന്നെഴുതിപ്പോയതാണ് ബി.ജെ.പിയെ കുടുക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തകരിലൊരാള്‍ ചെയ്ത ട്വീറ്റ് പതിവുപോലെ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടെ കോപ്പി പെയ്റ്റ് ചെയ്തതാണ് പണിയായത്. ‘ People of Himachal Pradesh have decided to teach a lesson to the Congress in these erections: PM’ എന്നായിരുന്നു ഇവര്‍ ട്വീറ്റ് ചെയ്തത്.

ഒന്ന് ശരിയ്ക്കു വായിച്ചുപോലും നോക്കാതെയാണ് ഇത് കോപ്പി പെയ്റ്റ് ചെയ്തത്. ട്വീറ്റ് കോപ്പി ചെയ്തവരുടെ കൂട്ടത്തില്‍ ബി.ജെ.പി ലൈവ് എന്ന വെരിഫൈഡ് അക്കൗണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ മോദിയുടെ ഒറിജിനല്‍ അക്കൗണ്ടിലെ ചിത്രം പ്രൊഫൈല്‍ പിക്ചറായി വെച്ച അക്കൗണ്ടുമുണ്ട്.

ചിലര്‍ തെറ്റുചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ബി.ജെ.പി ലൈവ് എന്ന വെരിഫൈഡ് അക്കൗണ്ടിന് കാര്യം മനസിലായത്. പിന്നീട് അവര്‍ ഇതു തിരുത്തുകയും ചെയ്തു.


Also Read:സൂറത്തില്‍ ബി.ജെ.പിക്ക് കാലിടറുന്നു: പാര്‍ട്ടിയെ ഞെട്ടിച്ച് രാഹുലിന്റെ റാലിയിലെ ജനപങ്കാളിത്തം


സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ തെളിവുസഹിതം തുറന്നുകാട്ടുന്നതിലൂടെ ശ്രദ്ധനേടിയ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രദീപ് സിന്‍ഹയാണ് ബി.ജെ.പിയുടെ ഈ അബദ്ധം ട്വിറ്ററിലൂടെ തുറന്നുകാട്ടിയത്.

Advertisement