[] ബോളിവുഡിന്റെ ഹോട് സ്റ്റാര്‍ ബിപാഷ ബസു നായികയാകുന്ന ഹൊറര്‍ ത്രില്ലര്‍ ക്രീച്ചര്‍ ത്രീഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികത്തികവോടെ വിക്രം ഭട്ട് ഒരുക്കിയ ചിത്രത്തില്‍ ഇമ്രാന്‍ അബ്ബാസാണ് നായകന്‍.

ബിപാഷയുടെയും ഹര്‍മാന്റേയും സൈ്വര്യമായ പ്രണയജീവിതത്തിലേക്ക് ഭയത്തിന്റെ വിത്തുകള്‍ വിതച്ചു കൊണ്ട് കടന്നെത്തുന്ന ഭീകരജീവിയാണ് ചിത്രത്തിലെ താരം. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് ട്രെയിലറില്‍ ദൃശ്യമാവുന്നത്.

ടി. സിരീസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് മിഥുനാണ്. ഓഗസ്റ്റ് 22ന് റിലീസ് ചെയ്യാനിരുന്ന ക്രീച്ചര്‍ ത്രീഡി സപ്തംബര്‍ 12നാണ് തിയറ്ററുകളിലെത്തുക.