‘അദ്ദേഹം വ്യക്തിപരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹം കരാറില്‍ തുടരുന്നു. അദ്ദേഹത്തിന്റെ താത്പര്യമനുസരിച്ചതാണ് ഈ തീരുമാനം,’ മോ ബോബട്ട് ക്രിക്ക്ബസില്‍ പറഞ്ഞു.
അതേസമയം ആര്‍.സി.ബി ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റാസിഖ് ദാര്‍, അഭിനന്ദന്‍ സിങ് എന്നീ പേസര്‍മാരായിരിക്കും ദയാലിന് പകരമുള്ള ഓപ്ഷനുകള്‍.
ഐ.പി.എല്ലില്‍ 43 മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റുകളാണ് ദയാല്‍ നേടിയത്. 33.9 എന്ന ആവറേജും 9.58 എന്ന എക്കോണമിയും താരത്തിനുണ്ട്. ആര്‍.സി.ബി കിരീടം നേടിയ കഴിഞ്ഞ സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരം നേടിയത്. 2/18 എന്ന മികച്ച ബൗളിങ്ങും താരത്തിനുണ്ട്.
Content Highlight: Bengaluru Pacer Yash Dayal Ruled Out From IPL 2026