ഇന്നത്തെ മലയാള സിനിമകള്‍ വലിയ സംഭവമാണെന്ന് മറ്റുള്ളവര്‍ പറയുന്നു, ആദ്യം മുതലേ ഇവിടെ ഇങ്ങനെ തന്നെയായിരുന്നു: ബിജോയ് നമ്പ്യാര്‍
Malayalam Cinema
ഇന്നത്തെ മലയാള സിനിമകള്‍ വലിയ സംഭവമാണെന്ന് മറ്റുള്ളവര്‍ പറയുന്നു, ആദ്യം മുതലേ ഇവിടെ ഇങ്ങനെ തന്നെയായിരുന്നു: ബിജോയ് നമ്പ്യാര്‍
ഐറിന്‍ മരിയ ആന്റണി
Saturday, 14th March 2026, 6:25 pm

ഷോര്‍ട് ഫിലിമുകളിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. പാതി മലയാളിയായ ബിജോയ് കണ്‍വെന്‍ഷണല്‍ രീതികളെ ബ്രേക്ക് ചെയ്തുകൊണ്ടാണ് ഓരോ സിനിമകളെയും സമീപിക്കാറുള്ളത്. ബിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാള ചിത്രം സോളോ ബോക്സ് ഓഫീസില്‍ പരാജയമായി തീര്‍ന്നെങ്കിലും പിന്നീട് പ്രേക്ഷക ശ്രദ്ധ നേടി.

ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ തൂ യാം മേം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മലായാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബിജോയ് നമ്പ്യാര്‍. ഇപ്പോഴല്ല, ആദ്യം മുതലേ മികച്ച സിനിമകള്‍ വന്നുകൊണ്ടിരുന്ന ഇന്‍ഡസ്ട്രിയാണ് മലയാളമെന്ന് അദ്ദേഹം പറയുന്നു.

‘മലയാളം ഇന്‍ഡസ്ട്രിയില്‍ പണ്ട് മുതലേ മികച്ച സിനിമകള്‍ വന്നിരുന്നു. എല്ലാവരും, ഇപ്പോള്‍ മലയാള സിനിമ അതാണ്, ഇത് എന്ന് പറയുന്നത് കാണാം. എന്നാല്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ പ്രൊഡ്യൂസ് ചെയ്തിട്ടുള്ള ഇന്‍ഡസ്ട്രിയാണ് മലയാളം. എനിക്കറിയാവുന്ന സമയം തൊട്ടേ, മലയാളത്തില്‍ മികച്ച സിനിമകളുണ്ട്.

ഞാന്‍ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. അന്യഭാഷയിലുള്ളവര്‍ ഇപ്പോഴാണ് കാണുന്നത്. നമ്മള്‍ എല്ലാവരും ഇത്തരം സിനിമകള്‍ കണ്ട് ട്രെയ്‌ന്ഡാണ്. എന്നാല്‍ മറ്റ് ഭാഷയിലുള്ളവര്‍ ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്, അത് നല്ലതാണ്.

പക്ഷേ ‘ഇപ്പോഴത്തെ മലാള സിനിമ’ എന്ന് ആരെങ്കിലും പയുമ്പോള്‍ പോയി മുമ്പ് വന്നിട്ടുള്ള മലയാള സിനിമകള്‍ കാണൂ എന്ന് പറയാനുള്ള മൈന്‍ഡാണ് എനിക്കുള്ളത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് പാരലല്‍ സിനിമകളും ചെയ്യും കൊമേഷ്യല്‍ സിനിമകളും ചെയ്യും,’ ബിജോയ് നമ്പ്യാര്‍ പറയുന്നു.

ഹിന്ദിയില്‍ പാരലല്‍ സിനിമകള്‍ ചെയ്യാന്‍ ഒരു വിഭാഗം അഭിനേതാക്കളാണ് ഉണ്ടാകുകയെന്നും അവര്‍ കൊമേഷ്യല്‍ സിനിമകളുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ എല്ലാത്തരം സിനിമകളും ബാലന്‍സ്ഡായാണ് പോകുന്നതെന്നും ബിജോയ് നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.

തൂ യാം മേം ആണ് ബിജോയ് നമ്പ്യാരുടേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. സിനിമയില്‍ ആദര്‍ശ് ഗൗരവ് , ഷാനയ കപൂര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight:  Bejoy Nambiar says there have been great films in Malayalam since the beginning

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.