2025-26 സീസണിലെ ബി.സി.സി.ഐ കേന്ദ്ര കരാര്‍ ലിസ്റ്റ് പുറത്ത് വിട്ടു. മൂന്ന് ഗ്രേഡുകളിലായാണ് കേന്ദ്ര കരാറില്‍ ഉള്‍പ്പെടുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. ലിസ്റ്റില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് മാറിയിരിക്കുകയാണ്.
ഇരുവരും നിലവില്‍ ഒരു ഫോര്‍മാറ്റ് മാത്രം കളിക്കുന്നതിനാലാണ് ബി കാറ്റഗറിയിലെത്തിയത്. മുമ്പ് എ+ വിഭാഗത്തിലായിരുന്നു രോഹിത്തും വിരാടും. എന്നാല്‍ ഇത്തവണ എ+ ഗ്രേഡ് ഒഴിവാക്കിയാണ് ബി.സി.സി.ഐ പുതിയ കരാര്‍ പുറത്ത് വിട്ടത്. മൂന്ന് ഗ്രേഡുകളിലായി 30 കളിക്കാര്‍ക്കാണ് നിലവില്‍ ബി.സി.സി.ഐ കരാര്‍ നല്‍കിയത്.
ബി.സി.സി.ഐ കേന്ദ്ര കരാര്‍ ലിസ്റ്റ്
എ ഗ്രേഡ് താരങ്ങള്‍ – ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
ബി ഗ്രേഡ് താരങ്ങള്‍ – വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാഗവ്, കെ.എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, റിഷബ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജെയ്‌സ്വാള്‍
സി ഗ്രേഡ് താരങ്ങള്‍ – അക്‌സര്‍ പട്ടേല്‍, ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറെല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍, രവി ബിഷ്‌ണോയിടീം ഇന്ത്യ
അതേസമയം ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കുന്ന ടി-20 ലോകകപ്പിന് ഇന്ന് (ഫെബ്രുവരി 7) തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന്‍ നെതര്‍ലാന്‍ഡ്‌സിനെയാണ് നേരിടുന്നത്. മാത്രമല്ല വെസ്റ്റ് ഇന്‍ഡീസും സ്‌കോര്‍ട്‌ലാന്‍ഡുമാണ് ഇന്നത്തെ മറ്റൊരു മത്സരം.
ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മത്സരത്തിനാണ്. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. 2024ല്‍ ഇന്ത്യ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്നത്.