ഫുട്‌ബോള്‍ ലോകം വീണ്ടും ബാലണ്‍ ഡി ഓര്‍ എന്ന സുവര്‍ണ ഗോളത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് മുഴുകുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ സമ്മാനിക്കുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തുടര്‍ച്ചയായ രണ്ടാം തവണയും ഇടം നേടാത്ത പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോഡ്രിക്കും സ്ഥാനമില്ല.

എന്നാല്‍ പുരസ്‌കാര വേദിയില്‍ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം മാത്രമാണോ നല്‍കുന്നത്? അല്ല. മികച്ച പരിശീലകന് മുതല്‍ മികച്ച ക്ലബ്ബിന് വരെയുള്ള പുരസ്‌കാരം ഈ വേദിയില്‍ സമ്മാനിക്കും.

ബാലണ്‍ ഡി ഓര്‍ വേദിയില്‍ സമ്മാനിക്കുന്ന പുരസ്‌കാരങ്ങളും ഇത്തവണത്തെ പുരസ്‌കാരത്തിനായി ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ താരങ്ങളെയും പരിശോധിക്കാം

1 ബാലണ്‍ ഡി ഓര്‍

ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) ഏറ്റവും മികച്ച പുരുഷ താരത്തിന് നല്‍കുന്ന പുരസ്‌കാരം.

ആദ്യ ജേതാവ് (1956ല്‍): സ്റ്റാന്‍ലി മാത്യൂസ് (ഇംഗ്ലണ്ട്, ബ്ലാക്പൂള്‍)

ഒടുവിലെ ജേതാവ് : പെഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയ്ന്‍)

ഏറ്റവുമധികം പുരസ്‌കാര നേട്ടം: ലയണല്‍ മെസി – 8 തവണ

റോഡ്രി – 2024ലെ ബാലൺ‌ ഡി ഓർ പുരസ്കാരവുമായി

പുരസ്‌കാരത്തിനുള്ള ഈ വര്‍ഷത്തെ ചുരുക്കപ്പട്ടിക

  • ഒസ്മാനെ ഡെംബെലെ (പി.എസ്.ജി, ഫ്രാന്‍സ്)
  • ജിയാന്‍ലൂജി ഡൊണാറൂമ്മ (പി.എസ്.ജി, ഇറ്റലി)
  • ജൂഡ് ബെല്ലിങ്ഹാം (റയല്‍ മാഡ്രിഡ്, ഇംഗ്ലണ്ട്)
  • ഡിസൈര്‍ ഡൗ (പി.എസ്.ജി, ഫ്രാന്‍സ്)
  • ഡെന്‍സല്‍ ഡംഫ്രീസ് (ഇന്റര്‍ മിലാന്‍, നെതര്‍ലെഡ്സ്)
  • സെര്‍ഹൗ ഗുയാരാസി (ബോറൂസിയ ഡോര്‍ട്മുണ്ട്, ഗിനിയ)
  • എര്‍ലിങ് ഹാലാന്‍ഡ് (മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വേ)
  • വിക്ടര്‍ ഗ്യോക്കറസ് (സ്പോര്‍ട്ടിങ് ലിസ്ബണ്‍, സ്വീഡന്‍)
  • അഷ്റഫ് ഹാക്കിമി (പി.എസ്.ജി, മൊറോക്കോ)
  • ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്)
  • ക്വിച്ച ക്വരാത്ഷെലിയ (പി.എസ്.ജി & ജോര്‍ജിയ)
  • റോബര്‍ട്ട് ലെവാന്‍ഡോസ്‌കി (ബാഴ് സലോണ, പോളണ്ട്)
  • അലക്സിസ് മാക് അലിസ്റ്റര്‍ (ലിവര്‍പൂള്‍, അര്‍ജന്റീന)
  • ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍, അര്‍ജന്റീന)
  • സ്‌കോട്ട് മക്റ്റോമിനെയ് (നാപ്പോളി, സ്‌കോട്ട്ലന്‍ഡ്)
  • കിലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്, ഫ്രാന്‍സ്)
  • നുനോ മെന്‍ഡിസ് (പി.എസ്.ജി, പോര്‍ച്ചുഗല്‍)
  • ജാവോ നീവ്സ് (പി.എസ്.ജി, പോര്‍ച്ചുഗല്‍)
  • പെഡ്രി (ബാഴ്സലോണ, സ്പെയിന്‍)
  • കോള്‍ പാല്‍മര്‍ (ചെല്‍സി, ഇംഗ്ലണ്ട്)
  • മൈക്കല്‍ ഒലിസ് (ബയേണ്‍ മ്യൂണിക്, ഫ്രാന്‍സ്)
  • റഫീന്യ (ബാഴ്സലോണ, ബ്രസീല്‍)
  • ഡെക്ലാന്‍ റൈസ് (ആഴ്സണല്‍, ഇംഗ്ലണ്ട്)
  • ഫാബിയന്‍ റൂയിസ് (പി.എസ്.ജി,സ്പെയ്ന്‍)
  • വിര്‍ജില്‍ വാന്‍ ജിക് (ലിവര്‍പൂള്‍, നെതര്‍ലെന്‍ഡ്സ്)
  • വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്, ബ്രസീല്‍)
  • മുഹമ്മദ് സല (ലിവര്‍പൂള്‍, ഈജിപ്ത്)
  • ഫ്ളോറിയാന്‍ വിര്‍ട്സ് (ലിവര്‍പൂള്‍, ജര്‍മനി)
  • വിറ്റിന്‍ഹ (പി.എസ്.ജി, പോര്‍ച്ചുഗല്‍)
  • ലാമിന്‍ യമല്‍ (ബാഴ്സലോണ & സ്പെയ്ന്‍)