പൊങ്കല്‍ റിലീസായി വിജയ്അ,ജിത് സിനിമകള്‍ ഒരേ ദിവസം തിയേറ്ററിലെത്തുന്നു എന്ന വാര്‍ത്തയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. അതിനോടൊപ്പെ തന്നെ ക്രാക്ക് എന്ന സിനിമക്ക് ശേഷം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് ഒരുക്കുന്ന സിനിമയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വലിയ തരത്തിലുള്ള ട്രോളുകളാണ് അദ്ദേഹത്തിന്റെ സിനിമക്കെതിരെ വരുന്നത്.

പൊതുവെ ബാലയ്യയുടെ സിനിമകള്‍ക്കെതിരെ ഇത്തരത്തിലുള്ള ട്രോളുകള്‍ വരുന്നതാണ്. സിനിമയുടെ മേക്കിങ്ങും, ആക്ഷന്‍ രംഗങ്ങളുമൊക്കെ ആരാധകര്‍ നേരത്തെ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. വിജയ് അജിത് പടങ്ങള്‍ ക്ലാഷ് റിലീസാണെന്ന് പറഞ്ഞാലുംഫൈനല്‍ കളക്ഷന്‍ റിപ്പോട്ട് വരുമ്പോള്‍ മുമ്പില്‍ ഈ മൊതലായിരിക്കുമെന്നാണ് സിനി ഫയല്‍ എന്ന സിനിമാ ഗ്രൂപ്പ് പറയുന്നത്.

ചിരഞ്ജീവിയും രവി തേജയും ഒരുമിച്ച് അപ്പുറത്ത് നില്‍കുന്നുണ്ടെങ്കില്‍ പോലും കപ്പ് ഇങ്ങേര്‍ക്ക് തന്നെയായിരിക്കുമെന്നും പറയുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സിനിമാ സ്‌റ്റൈലിനെയും സോഷ്യല്‍ മീഡിയയില്‍ കളിയാക്കുന്നുണ്ട്. അഖണ്ഡക്ക് ശേഷം വീണ്ടും ബോക്‌സ് ഓഫിസില്‍ കൊടുങ്കാറ്റാവാന്‍ ഞങ്ങളുടെ ‘ബാലേട്ടന്‍’ വരുന്നു തുടങ്ങിയ കമന്റുകളും പോസ്റ്റുകളും കാണാം.

അഖണ്ഡ എന്ന സിനിമക്ക് ശേഷം വരുന്ന താരത്തിന്റെ സിനിമയില്‍ പതിവുപോലെ അച്ഛനായും മകനായും ബാലയ്യ തന്നെയാണ് വേഷമിടുന്നത്, ശ്രുതി ഹാസന്‍, ഹണി റോസ് എന്നിവരാണ് നായികമാരായെത്തുന്നത്. ഹണിക്ക് പുറമേ മലയാളത്തില്‍ നിന്നും ലാലും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

‘അഖണ്ഡ ബ്രഹ്മാണ്ഡ പടം.. ലോറികള്‍ ആകാശത്തു, വിമാനം ശൂന്യാകാശത്തും, ബോട്ട് വലിച്ചു റോടിലിട്ട് എന്തെങ്കിലും ഒക്കെ നടക്കും’ ’75 വയസ്സില്‍ ട്രെയിന്‍ പിടിച്ച് നിര്‍ത്തി താണ്ഡവം ആടുന്ന കൊടും ഭീകരന്‍’ ‘ബാലയ്യയുടെ കേരളത്തിലെ എതിരാളി കളം മാറ്റി…
അല്ലെങ്കില്‍ കാണാര്‍ന്നു’ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്’.

CONTENT HIGHLIGHT: BALAYYA TROLLS IN FACEBOOK