[] കല്‍പ്പറ്റ: വയനാട്ടിലെ ഹാരിസണ്‍ എസ്‌റ്റേറ്റിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പോലീസ് സംഘത്തെ തടഞ്ഞ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദനെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു.

പോലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞെന്നാരോപിച്ചായിരുന്നു ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ദിവസം വയനാട്ടിലെ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ കുടിയേറിയവരെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസ് സംഘത്തെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 11 പേര്‍ക്കാണ് കല്‍പ്പറ്റ സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.