മലയാള സിനിമയിൽ തനതായ തഗ്ഗുകളും കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ എപ്പോഴും ചിരിപ്പിക്കുന്ന നടനാണ് ബൈജു സന്തോഷ്. നാല് പതിറ്റാണ്ടിലേറെയായി നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം.
പുതിയ ചിത്രമായ ‘ഉയിർ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ‘മൂവി വേൾഡ് മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിൽ ന്യൂ ജനറേഷൻ വാക്കുകൾ കേട്ട് കൗതുകത്തോടെ ഓരോവാക്കും ചോദിച്ചു പഠിക്കുന്ന ബൈജു സന്തോഷിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഇന്നത്തെ തലമുറയിലെ ജെൻ സി കുട്ടികൾക്ക് ലൂസിഫറിലെ കഥാപാത്രമായിട്ടാണ് ബൈജു ചേട്ടനെ അറിയുന്നത് എന്ന് അവതാരക പറഞ്ഞപ്പോൾ എന്താണ് ജെൻ സി എന്നായിരുന്നു ബൈജുവിന്റെ നിഷ്കളങ്കമായ ചോദ്യം. അതൊരു ഫ്രഞ്ച് വാക്കാണോ, അത് എത്ര വയസ് വരെയാണ് എന്നൊക്കെ ചോദിക്കുന്ന ബൈജുവിനെ അഭിമുഖത്തിൽ കാണാം.
കൂടാതെ എന്താണ് പൂക്കി എന്നായിരുന്നു അടുത്ത ചോദ്യം. ഫൺ ആയിട്ടുള്ള ക്യൂട്ട് ആയിട്ടുള്ള ആളുകളെയാണ് പൂക്കി എന്ന് വിളിക്കുന്നത് എന്ന് അവതാരക പറഞ്ഞു നൽകിയപ്പോൾ അപ്പോൾ ഞാൻ ഒരു പൂക്കി ആണോ എന്നായി അടുത്ത ചോദ്യം.
മമ്മൂട്ടി കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും ഭംഗി ഉള്ള ആൾ ബൈജു സന്തോഷാണ് എന്ന് അവതാരക പറഞ്ഞപ്പോൾ ഞാൻ ഒരു മെയ്ക്ക് അപ്പും ചെയ്യാറില്ല ആകെ വെക്കുന്നത് ഈ തലയിലെ വിഗ് ആണെന്നായിരുന്നു തമാശയുടെ ബൈജു പറഞ്ഞത്. ഈ സൗന്ദര്യം ഉണ്ടായിട്ട് എന്തുകാര്യം ആരും തന്നോട് ഇതുവരെ എ ലവ് യു എന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു അടുത്ത മറുപടി.
300 ഓളം സിനിമകളിൽ അദ്ദേഹം ഇതിനകം അഭിനയിച്ചു കഴിഞ്ഞു. അതിൽ കൂടുതലായും പൊലീസ് വേഷങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പൊലീസ് ഇൻവെസ്റ്റിഗേഷൻ കഥ പറയുന്ന പുതിയ ചിത്രം ഉയിർ ലും പൊലീസ് വേഷത്തിലാണ് ബൈജു എത്തുന്നത്. കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രത്തിൽ യുവനടൻ റോഷൻ മാത്യു ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
Content Highlight:Baiju Santhosh talks about GenZ word pookie