യു.എസ് തങ്ങളെ ആക്രമിച്ചാൽ മേഖലയിലാകെ യുദ്ധമാകുമെന്ന ഭീഷണിയുമായി ആയത്തുല്ല അലി ഖാംനഇ
World
യു.എസ് തങ്ങളെ ആക്രമിച്ചാൽ മേഖലയിലാകെ യുദ്ധമാകുമെന്ന ഭീഷണിയുമായി ആയത്തുല്ല അലി ഖാംനഇ
മുഹമ്മദ് നബീല്‍
Sunday, 1st February 2026, 9:44 pm

ടെഹ്‌റാൻ: അമേരിക്ക തങ്ങളെ ആക്രമിക്കുകയാണെങ്കിൽ മേഖലയിലാകെ യുദ്ധമായിരിക്കുമെന്ന് മുന്നറിയിപ്പുനൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.

‘ട്രംപ് മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് പറയുന്നു എന്നാൽ ഇതൊന്നും കണ്ട് ഇറാൻ ഭയക്കില്ല,’ ഖമേനി പറഞ്ഞു.

ഇറാനുമായി സുപ്രധാന ചർച്ചയിലാണെന്നും ചർച്ചയിലെ തീരുമാനങ്ങൾ ഇറാന് സ്വീകാര്യമായിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.

നേരത്തെ ഇറാനിലെ ഭരണവിരുദ്ധ പ്രതിഷേധങ്ങളെ ഭരണകൂടം എതിർത്തതിൽ ഭീഷണിയുമായി ട്രംപ് പ്രത്യക്ഷപ്പെട്ടിരുന്നു.

അമേരിക്കൻ സേനയെ മേഖലയിൽ ശക്തമാകുന്നതിനുവേണ്ടി യു.എസ് തങ്ങളുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിനെ പ്രദേശത്തേക്ക് അയച്ചിരുന്നു.

ഇറാൻ ലോകത്തെ പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ രണ്ടുദിവസത്തെ ലൈവ് ഫയർ നടത്താൻ തീരുമാനിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്.

ഇറാനെ ആക്രമിക്കാതിരിക്കാൻ ആണവ ആയുധങ്ങളിൽനിന്നും ആഭ്യന്തര പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിന്നും പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം അമേരിക്കയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥൻ അലി ലാറിജാനിയും പ്രതികരിച്ചിരുന്നു.

കഴിഞ്ഞദിവസം സൗദി അറേബ്യയ്ക്കും യു.എ.ഇ ക്കും പിറകെ അസർബൈജാനും തങ്ങളുടെ കര, വ്യോമ മേഖലകൾ ഇറാനുമായുള്ള യുദ്ധത്തിന് വിട്ടുനൽകില്ലെന്ന് മുന്നറിയിപ്പ് നൽകിയത് ഏറെ ചർച്ചയായിരുന്നു.

Content Highlight: Ayatollah Ali Khamenei against trump

 

 

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം