തമിഴ്–മലയാള സിനിമാപ്രേക്ഷകർക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് ഖുശ്‌ബു. അഭിനയിച്ച നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ, ഖുശ്‌ബുവിന്റെ മകൾ അവന്തിക സുന്ദർ മലയാള സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ‘ആരംഭം’ എന്ന ചിത്രത്തിലൂടെയാണ് അവന്തിക നായികയായി എത്തുന്നത്
സൂപ്പർഹിറ്റ് സംവിധായകനും നടനും നിർമാതാവുമായ സുന്ദർ സിയുടെയും ഖുശ്ബുവിൻ്റെയും മകളാണ് അവന്തിക. അതിനാൽ തന്നെ ‘നെപ്പോ കിഡ്’ എന്ന വിശേഷണം തനിക്ക് വേണ്ടെന്ന് അവന്തിക വ്യക്തമാക്കുന്നു. സ്വന്തമായ കഴിവുകൊണ്ടാണ് സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.
അതേസമയം, താൻ ഇന്നുവരെ തന്റെ അമ്മയായ ഖുശ്‌ബുവിന്റെ സിനിമകൾ കണ്ടിട്ടില്ലെന്നാണ് താരം പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവന്തിക.
‘അമ്മയ്ക്കുവേണ്ടി ആരാധകർ അമ്പലം വരെ പണിതിട്ടുണ്ട്. വലിയ താരമാണ് ‘അമ്മ എന്ന് തോന്നിയിട്ടില്ല എന്നതാണു സത്യം. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, അമ്മ അഭിനയിച്ച ഒരു സിനിമ പോലും ഞാൻ കണ്ടിട്ടില്ല.
തിരക്കുകളുണ്ടെങ്കിലും അമ്മ എപ്പോഴും ഒപ്പമുണ്ടായിരുന്നു. സ്വയം പാചകം ചെയ്‌തു സ്കൂളിലേക്കു ഭക്ഷണം കൊടുത്തയയ്ക്കുമായിരുന്നു. സ്‌കൂളിലോ മറ്റോ ഒന്നു വീണാൽ ഷൂട്ടിങ് ഉപേക്ഷിച്ച് അമ്മ ഓടിവരും. അപ്പോഴൊന്നും ഞങ്ങൾ കണ്ടത് താരത്തേയല്ല,’ അവന്തിക പറഞ്ഞു.
ഖുശ്ബു, Photo: X.com
തന്റെ സിനിമ റിലീസാവാൻ അധിക നാളില്ലെന്നും നന്നായി ചെയ്തോ, അത് പ്രേക്ഷകർക്ക് ഇഷ്ടമാകുമോ എന്ന ടെൻഷനാണെന്നും താരം പറഞ്ഞു
‘ജോലി നന്നായി ചെയ്തോ, പ്രേക്ഷകർക്ക് ഇഷ്ടമാകുമോ എന്നേ ചിന്തിക്കുന്നുള്ളൂ… എന്തു ചെയ്‌താലും അപ്പയും അമ്മയുമായി താരതമ്യം വരും. അതു തടയാൻ എനിക്കാകില്ല. താരതമ്യം ചെയ്യുന്നവർക്കാണ് പ്രതീക്ഷകളുടെ ഭാരം, ആ തലവേദന എനിക്കില്ല.
പുതിയ തമിഴ് സിനിമ ഉടൻ ഷൂട്ടിങ് തുടങ്ങും. ചെയ്യാനഗ്രഹമുള്ള ചില കഥാപാത്രങ്ങളുണ്ട് ചില താരങ്ങൾക്കൊപ്പം അഭിനയിക്കണമെന്ന മോഹവും. പറഞ്ഞാൽ അതൊന്നും നടന്നില്ലെങ്കിലോ… അത്തരം ‘ജിങ്‌സി’ലൊക്കെ എനിക്കു വിശ്വാസമുണ്ട്, കാത്തിരുന്നു കാണാം,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Avanthika sundar talk about Actress Khushbu
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.