കാന്‍ബറ: ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാര്‍ ആഘോഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട വിഭവമുണ്ടാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.

മോദിക്ക് ഏറ്റവുമിഷ്ടപ്പെട്ട കിച്ഡിയാണ് സ്‌കോട്ട് മോറിസണ്‍ ഉണ്ടാക്കിയത്. കുക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മോറിസണ്‍ ശനിയാഴ്ച ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

”ഇന്ത്യയുമായി ഞങ്ങളുണ്ടാക്കിയ പുതിയ വ്യാപാര കരാര്‍ ആഘോഷിക്കാന്‍ വേണ്ടി, കറി നൈറ്റ് ടുനൈറ്റിന് വേണ്ടി ഇന്ന് ഞാനുണ്ടാക്കിയ കറികളെല്ലാം എന്റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്ര മോദിയുടെ ഗുജറാത്ത് പ്രവിശ്യയില്‍ നിന്നുള്ളതാണ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കിച്ഡിയടക്കം,” മോറിസണ്‍ പറഞ്ഞു.