ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. സുരേഷ് എന്നയാള്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. വടക്കന്‍ ദല്‍ഹിയിലെ മോത്തി നഗറിലാണ് സംഭവം.

തുറന്ന വാഹനത്തില്‍ നിന്ന് ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കെ അക്രമി വാഹനത്തിലേക്ക് കയറി അക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

പ്രതിയെ പൊലീസ് മോത്തി നഗര്‍ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കെജ്‌രിവാളിനെതിരായ ആക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് എ.എ.പി ആരോപിച്ചു.

ഇതാദ്യമായല്ല ബി.ജെ.പി പ്രവര്‍ത്തകര്‍ കെജ്‌രിവാളിനെ അക്രമിക്കുന്നത്. ഫെബ്രുവരിയില്‍ നരേലയില്‍ വികസന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന സമയത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നംവബറില്‍ ദല്‍ഹി സെക്രട്ടേറിയറ്റിന് പുറത്ത് വെച്ച് കെജ്‌രിവാളിനെതിരെ മുളകുപൊടിയെറിഞ്ഞ സംഭവമുണ്ടായിരുന്നു. 2016ല്‍ ഷൂവേറും മഷിയേറും കെജ്‌രിവാളിനെതിരെ ഉണ്ടായിരുന്നു.

2014ലും കെജ്രിവാളിന് നേരെ ദല്‍ഹിയില്‍ ആക്രമണമുണ്ടായിരുന്നു. 2014ല്‍ ദല്‍ഹി സുല്‍ത്താന്‍പുരിയില്‍ വെച്ച് റോഡ് ഷോയ്ക്കിടെ ഓട്ടോ ഡ്രൈവര്‍ കെജ്‌രിവാളിന്റെ മുഖത്തടിച്ചിരുന്നു.

 

യിട്ടുണ്ട്.