തമിഴില്‍ ഏറ്റവും ആരാധകരുള്ള ഒരു കോമ്പോയാണ് സംവിധായകന് അറ്റ്ലിയുടെയും നടന് വിജയ്യുടെയും കോമ്പോ. ഇരുവരും ഒന്നിക്കുന്ന മാസ് സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
അറ്റ്ലിയുടെ സംവിധാനത്തില്‍ ഏറ്റവും അവസാനമായി പുറത്തുവന്ന ചിത്രമായിരുന്നു ജവാന്. അദ്ദേഹം ബോളിവുഡ് അരങ്ങേറ്റം കുറിച്ച സിനിമയില്‍ ഷാരൂഖ് ഖാന് ആയിരുന്നു നായകന്.
ഇപ്പോള്‍ താന്‍ ഷാരൂഖ് ഖാനും വിജയ്യും നായകരാകുന്ന സിനിമക്കുള്ള കഥ എഴുതുകയാണെന്ന് അറ്റ്ലി തുറന്നു പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് ഷോയിലെ വീഡിയോയാണ് ഇത്. ഷോയില്‍ ‘നിങ്ങള്‍ ഷാരൂഖ് ഖാനും വിജയ്ക്കുമൊപ്പമുള്ള ഒരു സിനിമയെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍, ഞാന്‍ അതിന് കഥ എഴുതുകയാണ്,’ എന്നാണ് അറ്റ്ലി പറഞ്ഞത്.
Atlee confirms his next with #ShahRukhKhan and #ThalapathiVijay.
This will be the Biggest Collaboration of Stars and Biggest Movie of a decade. After #Jawan, it was obvious that Atlee wouldn’t settle for low. He saw the BoxOffice potential with SRK and adding Vijay is a Tsunami! pic.twitter.com/pjEotxC3tz
— JUST A FAN. (@iamsrk_brk) November 30, 2023
മുമ്പ് ജവാന് സിനിമ ഇറങ്ങിയതിന് ശേഷം ഇരുവരെയും നായകരാക്കി സിനിമ വരുമെന്ന സൂചന അറ്റ്ലി ആരാധകര്‍ക്ക് നല്‍കിയിരുന്നു.
അന്ന് വിജയ്യും ഷാരൂഖ് ഖാനും പരസ്പരം സംസാരിച്ച ശേഷം തന്നെ വിളിച്ചിരുന്നെന്നും, എപ്പോഴെങ്കിലും രണ്ട് നായകന്മാരുള്ള ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍ അതിന് തങ്ങള്‍ തയ്യാറാണെന്ന് ഷാരൂഖ് പറഞ്ഞതായും അറ്റ്ലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആ വാര്‍ത്ത പുറത്തു വന്നതോടെ ആരാധകരെല്ലാം കൂടുതല്‍ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. അതിന് പിന്നാലെയാണ് താന്‍ ഷാരൂഖ് – വിജയ് ഒന്നിക്കുന്ന ചിത്രത്തിനുള്ള കഥ എഴുതുകയാണെന്ന് അറ്റ്ലി പറഞ്ഞിരിക്കുന്നത്.
Content Highlight: Atlee Start Write Script For Vijay – Shahrukh Khan Movie; Video Went Viral
