തനിക്ക് അമ്മയെന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുന്നത് ഭക്ഷണമാണെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. മോംസ് ആന്‍ഡ് വൈവ്‌സ് എന്ന ആപ്പിന്റെ ലോഞ്ചിന് ഇടയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ആപ്പ് ലോഞ്ചിന്റെ പരിപാടിയില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. പരിപാടിയില്‍ വെച്ച് കുഞ്ചോക്കോയുടെ അമ്മയെ കുറിച്ചും ആസിഫ് സംസാരിച്ചു. കുഞ്ചാക്കോ ബോബന്റെ അമ്മ അദ്ദേഹത്തെ വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ തന്നെയാണ് വിളിക്കാറുള്ളതെന്നാണ് ആസിഫ് പറയുന്നത്.

അമ്മ എല്ലാ കാര്യങ്ങളും തന്നെ വിളിച്ച് അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കുഞ്ചാക്കോ ബോബന്റെ അമ്മ തന്നെ വിളിക്കുമെന്നും ആസിഫ് അലി പറയുന്നു.

‘അമ്മയെന്ന് പറയുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന കാര്യം ഭക്ഷണമാണ്. പിന്നെ ചാക്കേച്ചന്റെ കാര്യം പറയുകയാണെങ്കില്‍, ചാക്കോച്ചന്റെ അമ്മ അദ്ദേഹത്തെ വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്നെയാണ് വിളിക്കുന്നത്.

അമ്മ എല്ലാ കാര്യങ്ങളും എന്നെ വിളിച്ച് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. എന്നെ അമ്മ ഇടയ്ക്കിടെ വിളിക്കും. അതായത് ആഴ്ചയില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും അമ്മ വിളിക്കാറുണ്ട് എന്നതാണ് സത്യം,’ ആസിഫ് അലി പറയുന്നു.

ഒപ്പമുണ്ടായിരുന്ന കുഞ്ചാക്കോ ബോബന്‍ ആസിഫിന്റെയും തന്റെ അമ്മയുടെയും ഇടയിലെ ബന്ധത്തെ കുറിച്ച് സംസാരിച്ചു. ആസിഫ് അങ്ങനെ അധികം കോള്‍ എടുക്കുന്ന ആളല്ലെന്നും എന്നാല്‍ തന്റെ അമ്മ ആസിഫിന്റെ കാര്യത്തില്‍ തന്നേക്കാള്‍ കൂടുതല്‍ അപ്‌ഡേറ്റഡാണെന്നും നടന്‍ പറഞ്ഞു.

ആസിഫിന്റെ ഓരോ കാര്യങ്ങളും തന്റെ അമ്മയ്ക്ക് അറിയാമെന്നും അവനെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ പലപ്പോഴും അവന്റെ ഡേറ്റിന്റെ കാര്യം പോലും താന്‍ തന്റെ അമ്മയോടാണ് ചോദിക്കുകയെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: Asif Ali Talks About Kunchacko Boban’s Mother