കൊച്ചി: ആസിഫ് അലിയെ നായകനാക്കി ആര്‍.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടിന്റെ ഹിറ്റ് ചിത്രം ബിഗ് ബിയിലെ റഫറന്‍സുമായിട്ടാണ് ടീസര്‍ പുറത്തുവന്നത്.

ബിഗ് ബിയിലെ ‘കോളനിയില്‍ നിന്നല്ല’ എന്ന ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന ഡയലോഗാണ് ടീസറിലുള്ളത്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തുവിട്ടത്.

ചിത്രത്തിലെ ആസിഫ് അലിയുടെ സ്‌കൂള്‍, കോളേജ് ഗെറ്റപ്പുകളിലുള്ള പാട്ടുകളും ദൃശ്യങ്ങളും മുമ്പ് പുറത്തുവന്നതിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക.

കുഞ്ഞെല്‍ദോ എന്ന റിയല്‍ ലൈഫ് കഥാപാത്രത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ വരുന്ന ഡിസംബര്‍ 24നാണ് കുഞ്ഞെല്‍ദോയുടെ തിയേറ്റര്‍ റിലീസ്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Asif Ali Movie Kunjeldho teaser with reference of Mammootty in Big B.